അഹ്മദി നെജാദ് വീണ്ടും മത്സരിക്കും
അഹ്മദി നെജാദ്  വീണ്ടും മത്സരിക്കും
Thursday, May 13, 2021 12:12 AM IST
ടെ​​​ഹ്റാ​​​ൻ: ഇ​​​റാ​​​ൻ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് മ​​​ഹ​​​മ്മൂ​​​ദ് അ​​​ഹ്മ​​​ദി​​​ നെ​​​ജാ​​​ദ് വീ​​​ണ്ടും പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​ന​​​ത്തേ​​​ക്കു മ​​​ത്സ​​​രി​​​ക്കു​​​ന്നു. ലോ​​​ക​​​രാ​​​ജ്യ​​​ങ്ങ​​​ളെ നേ​​​രി​​​ടാ​​​ൻ ത​​​ക്ക​​​വി​​​ധ​​​ത്തി​​​ൽ ടെ​​​ഹ്റാ​​​ന്‍റെ ആ​​​ണ​​​വ പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കി​​​യ അ​​​ഹ്മ​​​ദി​​​ നെ​​​ജാ​​​ദ് വീ​​​ണ്ടും പ്ര​​​സി​​​ഡ​​​ന്‍റ് പ​​​ദ​​​വി​​​യി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടേ​​​ക്കു​​​മെ​​​ന്നാ​​​ണു നി​​​രീ​​​ക്ഷ​​​ക​​​രു​​​ടെ പ്ര​​​വ​​​ച​​​നം.

2017ൽ ​​​പ്ര​​​സി​​​ഡ​​​ന്‍റ് പ​​​ദ​​​വി​​​യി​​​ലേ​​​ക്കു മ​​​ത്സ​​​രി​​​ക്കാ​​​ൻ അ​​​ഹ്മ​​​ദി ​നെ​​​ജാ​​​ദ് ശ്ര​​​മി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും ഇ​​​റാ​​​ന്‍റെ പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വ് ആ​​​യ​​​ത്തൊ​​​ള്ള അ​​​ലി ഖ​​​മ​​​ന​​​യി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​ത്തെ​​ത്തു​​​ട​​​ർ​​​ന്നു പി​​​ന്തി​​​രി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ക്കു​​​റി അ​​​റു​​​പ​​​ത്തി​​​നാ​​​ലു​​​കാ​​​ര​​​നാ​​​യ അ​​​ഹ്മ​​​ദി​ നെ​​​ജാ​​​ദി​​​ന്‍റെ സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വ​​​ത്തെ ഖ​​​മ​​​നയ് നേ​​​രി​​​ട്ട് എ​​​തി​​​ർ​​​ക്കു​​​ന്നി​​​ല്ല. മി​​​ത​​​വാ​​​ദി​​​യാ​​​യ നി​​​ല​​​വി​​​ലെ പ്ര​​​സി​​​ഡ​​​ന്‍റ് ഹ​​​സ​​​ൻ റു​​​ഹാ​​​നി​​​ക്കെ​​​തി​​​രേ​​​യാ​​​ണ് ക​​​ടു​​​ത്ത നി​​​ല​​​പാ​​​ടു​​​ക​​​ൾ ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ക്കു​​​ന്ന അ​​​ഹ്മ​​​ദി​​​നെ​​​ ജാ​​​ദി​​​ന്‍റെ പോ​​​രാ​​​ട്ടം.


ഖ​​​മ​​​ന​​​യി നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന സ​​​മി​​​തി​​​യാ​​​ണ് ജൂ​​​ണ്‍ 18നു ​​​ന​​​ട​​​ക്കു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ആ​​​രൊ​​​ക്കെ മ​​​ത്സ​​​രി​​​ക്ക​​​ണ​​​മെ​​​ന്നു നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​ത്. യു​​​എ​​​സു​​​മാ​​​യു​​​ള്ള സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ അ​​​ഹ്മ​​​ദി​​​ നെ​​​ജാ​​​ദി​​​ന്‍റെ തീ​​​വ്ര നി​​​ല​​​പാ​​​ടു​​​ക​​​ൾ​​​ക്ക് പി​​​ന്തു​​​ണ ല​​​ഭി​​​ക്കു​​​മെ​​​ന്നു നി​​​രീ​​​ക്ഷ​​​ക​​​ർ ക​​​രു​​​തു​​​ന്നു. പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​ന​​​ത്തേ​​​ക്കു മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ൻ നൂ​​​റു ക​​​ണ​​​ക്കി​​​ന് അ​​​നു​​​യാ​​​യി​​​ക​​​ളു​​​ടെ അ​​​ക​​​ന്പ​​​ടി​​​യോ​​​ടെ​​​യാ​​​ണ് അ​​​ഹ്മ​​​ദി​​​ നെ​​​ജാ​​​ദ് ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ൽ എ​​​ത്തി​​​യ​​​ത്.

ര​​​ണ്ടു ത​​​വ​​​ണ ഇ​​​റാ​​​ന്‍റെ പ്ര​​​സി​​​ഡ​​​ന്‍റ് പ​​​ദ​​​വി​​​യി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട അ​​​ഹ്മ​​​ദി​​​നെ​​​ജാ​​​ദ് 2005 മു​​​ത​​​ൽ 2013 വ​​​രെ പ​​​ദ​​​വി വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​റാ​​​നി​​​ലെ നി​​​യ​​​മ​​​പ്ര​​​കാ​​​രം നാ​​​ലു വ​​​ർ​​​ഷ​​​ത്തെ ഇ​​​ട​​​വേ​​​ള​​​യ്ക്കു​​​ശേ​​​ഷം മാ​​​ത്ര​​​മേ പ്ര​​​സി​​​ഡ​​​ന്‍റ് പ​​​ദ​​​ത്തി​​​ലേ​​​ക്കു മ​​​ത്സ​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.