ഒറ്റ ഡോസ് കോവിഡ് വാക്സിനുമായി റഷ്യ
ഒറ്റ ഡോസ് കോവിഡ് വാക്സിനുമായി റഷ്യ
Friday, May 7, 2021 12:49 AM IST
മോ​​​​സ്കോ: കോ​​​​വി​​​​ഡ്-19 നെ​​​​തി​​​​രേ ഒ​​​​റ്റ ഡോ​​​​സ് വാ​​​​ക്സി​​​​ൻ റ​​​​ഷ്യ വി​​​​ക​​​​സി​​​​പ്പി​​​​ച്ചു. സ്പു​​​​ട്നി​​​​ക് ലൈ​​​​റ്റ് എ​​​​ന്നു പേ​​​​രി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന വാ​​​​ക്സി​​​​ൻ 79.4 ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​ണെ​​ന്നു റ​​​​ഷ്യ​​​​ൻ ഡ​​​​യ​​​​റ​​​​ക്ട് ഇ​​​​ൻ​​​​വെ​​​​സ്റ്റ്മെ​​​​ന്‍റ് ഫ​​​​ണ്ട് (ആ​​​​ർ​​​​ഡി​​​​ഐ​​​​എ​​​​ഫ്) പ​​​​റ​​​​ഞ്ഞു. റ​​​​ഷ്യ​​​​ൻ ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം, ദ ​​​​ഗ​​​​മേ​​​​ലി​​​​യ നാ​​​​ഷ​​​​ണ​​​​ൽ റി​​​​സേ​​​​ർ​​​​ച്ച് സെ​​​​ന്‍റ​​​​ർ ഓ​​​​ഫ് എ​​​​പി​​​​ഡെ​​​​മോ​​​​ള​​​​ജി ആ​​​​ൻ​​​​ഡ് മൈ​​​​ക്രോ​​​​ബ​​​​യോ​​​​ള​​​​ജി, റ​​​​ഷ്യ​​​​ൻ ഡ​​​​യ​​​​റ​​​​ക്ട് ഇ​​​​ൻ​​​​വെ​​​​സ്റ്റ്മെ​​​​ന്‍റ് ഫ​​​​ണ്ട് എ​​​​ന്നി​​​​വ സം​​​​യു​​​​ക്ത​​​​മാ​​​​യാ​​​​ണ് സ്പു​​​​ട്നി​​​​ക് ലൈ​​​​റ്റ് വികസിപ്പിച്ചത്.

ഇതു റ​​​​ഷ്യ​​​​യി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​ന് അ​​​​നു​​​​മ​​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. വാ​​​​ക്സി​​​​ൻ സ്വീ​​​​ക​​​​രി​​​​ച്ച് 28 ദി​​​​വ​​​​സ​​​​ത്തി​​​​നു​​​ശേ​​​​ഷം ല​​​​ഭി​​​​ച്ച വി​​​​വ​​​​ര​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ 80 ശ​​​​ത​​​​മാ​​​​ന​​​​ത്തോ​​​​ളം ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​ണെ​​ന്നു തെ​​​​ളി​​​​ഞ്ഞു. നി​​​​ല​​​​വി​​​​ൽ ലോ​​​​ക​​​​ത്ത് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന പ​​​​ല ര​​​​ണ്ടു ഡോ​​​​സ് കോ​​​​വി​​​​ഡ് വാ​​​​ക്സി​​​​നു​​​​ക​​​​ൾ​​​​ക്കും എ​​​​ൺ​​​​പ​​​​തു​​​​ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ന​​​​ടു​​​​ത്ത് ഫ​​​​ല​​​​പ്രാ​​​​പ്തി മാ​​​​ത്ര​​​​മേ​​​​യു​​​​ള്ളൂ​​​​യെ​​​​ന്ന് ആ​​​​ർ​​​​ഡി​​​​ഐ​​​​എ​​​​ഫ് പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.


2020 ഡി​​​​സം​​​​ബ​​​​ർ അ​​​​ഞ്ചു മു​​​​ത​​​​ൽ 2021 ഏ​​​​പ്രി​​​​ൽ 15 വ​​​​രെ റ​​​​ഷ്യ​​​​യി​​​​ൽ ​​ന​​​​ട​​​​ന്ന വാ​​​​ക്സി​​​​ൻ കു​​​​ത്തി​​​​വ​​​​യ്പ് യ​​​​ജ്ഞ​​​​ത്തി​​​​ൽ ആ​​​​ദ്യ ഡോ​​​​സ് വാ​​​​ക്സി​​​​ൻ എ​​​​ടു​​​​ത്ത​​​​വ​​​​രി​​​​ൽ ന​​​​ട​​​​ത്തി​​​​യ പ​​​​ഠ​​​​ന​​​​ത്തി​​​​ലാ​​​​ണു സ്പു​​​​ട്നി​​​​ക് ലൈ​​​​റ്റി​​​​ന്‍റെ ഫ​​​​ല​​​​പ്രാ​​​​പ്തി സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​വ​​​​രം ല​​​​ഭി​​​​ച്ച​​​​ത്. റ​​​​ഷ്യയുടെ സ്പു​​​​ട്നി​​​​ക് അ​​​​ഞ്ച് വാ​​​​ക്സി​​​​ന്‍റെ ആ​​​​ദ്യ ഡോ​​​​സ് ത​​​​ന്നെ​​​​യാ​​​​ണു സ്പു​​​​ട്നി​​​​ക് ലൈ​​​​റ്റ്. ല​​​​ബോ​​​​റ​​​​ട്ട​​​​റി പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ സ്പു​​​​ട്നി​​​​ക് ലൈ​​​​റ്റ് കൊ​​​​റോ​​​​ണ വൈ​​​​റ​​​​സി​​​​ന്‍റെ എ​​​​ല്ലാ വ​​​​ക​​​​ഭേ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​​യും ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​ണെ​​​​ന്നു ക​​​​ണ്ടെ​​​​ത്തി​​​​യ​​​​താ​​​​യി ആ​​​​ർ​​​​ഡി​​​​ഐ​​​​എ​​​​ഫ് പ​​​​റ​​​​ഞ്ഞു. വാ​​​​ക്സി​​​​ൻ സ്വീ​​​​ക​​​​രി​​​​ച്ച​​​​വ​​​​ർ​​​​ക്ക് ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ളൊ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​ട്ടി​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.