നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റ് ഭൂമിയിൽ പതിച്ചേക്കും
നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റ് ഭൂമിയിൽ പതിച്ചേക്കും
Thursday, May 6, 2021 12:46 AM IST
ന്യൂ​​​​യോ​​​​ർ​​​​ക്ക്: ചൈ​​​​നീ​​​​സ് സ്പേ​​​​സ് സ്റ്റേ​​​​ഷ​​​​ൻ ടി​​​​യാ​​​​ൻ​​​​ഹെ​​​​യു​​​​ടെ മൊഡ്യൂ​​​​ൾ ഭ്ര​​​​മ​​​​ണ​​​​പ​​​​ഥ​​​​ത്തി​​​​ൽ എ​​​​ത്തി​​​​ച്ച ശേ​​​​ഷം നി​​​​യ​​​​ന്ത്ര​​​​ണം ന​​​​ഷ്ട​​​​പ്പെ​​​​ട്ട ലോം​​​​ഗ് മാ​​​​ർ​​​​ച്ച് 5ബി ​​​​റോ​​​​ക്ക​​​​റ്റി​​​​ന്‍റെ ഭാ​​​​ഗ​​​​ങ്ങ​​​​ൾ ഭൂ​​​​മി​​​​യി​​​​ൽ തി​​​​രി​​​​കെ​​യെ​​​​ത്തും. ചൈ​​​​നീ​​​​സ് സ്പേ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ ബ​​​​ഹി​​​​രാ​​​​കാ​​​​ശ സ​​​​ഞ്ചാ​​​​രി​​​​ക​​​​ൾ​​​​ക്കു ത​​​​ങ്ങു​​​​ന്ന​​​​തി​​​​നു​​​​ള്ള സൗ​​​​ക​​​​ര്യ​​​​മാ​​​​ണു റോ​​​​ക്ക​​​​റ്റ് ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച ഭ്ര​​​​മ​​​​ണ​​​​പ​​​​ഥ​​​​ത്തി​​​​ൽ എ​​​​ത്തി​​​​ച്ച​​​​ത്. ഇ​​​​തി​​​​നു​​​​ശേ​​​​ഷം നി​​​​യ​​​​ന്ത്ര​​​​ണം വി​​​​ട്ട റോ​​​​ക്ക​​​​റ്റ് ഭൂ​​​​മി​​​​ക്കു​​​​ചു​​​​റ്റും വ​​​​ലം വ​​​​യ്ക്കു​​​​ക​​​​യാ​​​​ണ്.


90 മി​​​​നി​​​​റ്റി​​​​ൽ ഒ​​​​രു ത​​​​വ​​​​ണ എ​​​​ന്ന സ​​​​മ​​​​യം കൊ​​​​ണ്ടാ​​​​ണു റോ​​​​ക്ക​​​​റ്റ് ഭൂ​​​​മി​​​​യെ വ​​​​ലം വ​​​​യ്​​​​ക്കു​​​​ന്ന​​​​ത്. മേ​​​​യ് എ​​​​ട്ടോ​​​​ടെ റോ​​​​ക്ക​​​​റ്റ് തി​​​​രി​​​​ച്ച് ഭൂ​​​​മി​​​​യു​​​​ടെ ഗു​​​​രു​​​​ത്വാ​​​​ക​​​​ർ​​​​ഷ​​​​ണ വ​​​​ല​​​​യ​​​​ത്തി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്കു​​​​മെ​​​​ന്നു​​ യു​​​​എ​​​​സ് പ്ര​​​​തി​​​​രോ​​​​ധ വ​​​​കു​​​​പ്പ് അ​​​​റി​​​​യി​​​​ച്ചു. 100 അ​​​​ടി നീ​​​​ള​​​​വും 21 ട​​​​ൺ ഭാ​​​​ര​​​​വു​​​​മു​​​​ള്ള റോ​​​​ക്ക​​​​റ്റ് ഭൂ​​​​മി​​​​യി​​​​ൽ എ​​​​വി​​​​ടെ വേ​​​​ണ​​​​മെ​​​​ങ്കി​​​​ലും പ​​​​തി​​​​ക്കാം. ഭൂ​​​​മി​​​​യി​​​​ൽ പ​​​​തി​​​​ക്കു​​​​ന്ന​​​​തി​​​​നു മു​​​​ന്പ് ക​​​​ത്തി​​​​ത്തീ​​​​രാ​​​​നും സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.