യഹൂദ ഉത്സവത്തിനിടെ തിക്കുംതിരക്കും; 44 മരണം
യഹൂദ ഉത്സവത്തിനിടെ തിക്കുംതിരക്കും; 44 മരണം
Saturday, May 1, 2021 12:26 AM IST
ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ലി​ൽ ല​ക്ഷം പേ​ർ പ​ങ്കെ​ടു​ത്ത യ​ഹൂ​ദ മ​ത​വി​ഭാ​ഗ​ത്തി​ന്‍റെ ഉ​ത്സ​വ​ത്തി​നി​ടെ​യു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും കു​റ​ഞ്ഞ​ത് 44 പേ​ർ മ​രി​ച്ചു. പ​രി​ക്കേ​റ്റ 150 പേ​രി​ൽ 38 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

വ​ട​ക്കു​കി​ഴ​ക്ക​ൻ ഇ​സ്ര​യേ​ലി​ൽ മെ​റോ​ൺ മ​ല​യു​ടെ അ​ടി​വാ​ര​ത്ത് ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു ദു​ര​ന്തം. ലാ​ഗ് ബി’​ഒ​മ​ർ എ​ന്ന ഉ​ത്സ​വാ​ഘോ​ഷ​ത്തി​നു​ശേ​ഷം മ​ട​ങ്ങു​ക​യാ​യി​രു​ന്ന യ​ഹൂ​ദ​രാ​ണു ദു​ര​ന്ത​ത്തി​നി​ര​യാ​യ​ത്. ഇ​ടു​ങ്ങി​യ തെ​രു​വി​ലെ പ​ടി​ക്കെ​ട്ടു​ക​ളി​ലൂ​ടെ തി​ങ്ങി​നി​റ​ഞ്ഞു നീ​ങ്ങു​ക​യാ​യി​രു​ന്ന ജ​ന​ക്കൂ​ട്ട​ത്തി​ലൊ​രാ​ൾ കാ​ൽ വ​ഴു​തി​വീ​ണ​തോ​ടെ​യാ​ണു തു​ട​ക്ക​മെ​ന്നു റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു. നി​മി​ഷ​ങ്ങ​ൾ​ക്ക​കം ഒ​ട്ട​ന​വ​ധി​പ്പേ​ർ വീ​ഴു​ക​യും മ​റ്റു​ള്ള​വ​ർ ഇ​വ​രെ ച​വി​ട്ടി​മെ​തി​ക്കു​ക​യും ചെ​യ്തു.


ര​ണ്ടാം നൂ​റ്റാ​ണ്ടി​ൽ ജീ​വി​ച്ചി​രു​ന്ന ഷി​മോ​ൻ ബ​ർ യോ​ഹായി എ​ന്ന യ​ഹൂ​ദ ദി​വ്യ​ന്‍റെ ക​ബ​റി​ടം സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​മാ​ണി​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ഗ്ര​ഹ​പ്ര​കാ​രം ആ​ട്ട​വും പാ​ട്ടു​മാ​യി ച​ര​മ​വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കാ​നാ​ണു യ​ഹൂ​ദ​രെ​ത്തു​ന്ന​ത്.

വാ​ക്സി​നേ​ഷ​നി​ലൂ​ടെ കോ​വി​ഡ് വ്യാ​പ​ന​ത്തെ ഫ​ല​പ്ര​ദ​മാ​യി ചെ​റു​ക്കാ​ൻ ക​ഴി​ഞ്ഞ​തി​നാ​ൽ ഉ​ത്സ​വ​ത്തി​നു കാ​ര്യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല.

ഇ​സ്രേ​ലി പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു ദു​ര​ന്ത​മേ​ഖ​ല സ​ന്ദ​ർ​ശി​ച്ചു. ഞാ​യ​റാ​ഴ്ച ദേ​ശീ​യ ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.