ഇറേനിയൻ ബോട്ടുകൾക്കു മുന്നറിയിപ്പു നല്കി യുഎസ് യുദ്ധക്കപ്പൽ
ഇറേനിയൻ ബോട്ടുകൾക്കു മുന്നറിയിപ്പു നല്കി  യുഎസ് യുദ്ധക്കപ്പൽ
Thursday, April 29, 2021 12:19 AM IST
ദോ​ഹ: പേ​ർ​ഷ്യ​ൻ ഗ​ൾ​ഫി​ൽ​വ​ച്ച് അ​പ​ക​ട​ക​ര​മാ​യ​രീ​തി​യി​ൽ അ​ടു​ത്തു​വ​ന്ന ഇ​റേ​നി​യ​ൻ റെ​വ​ലൂ​ഷ​ണ​റി ഗാ​ർ​ഡ്സ് ബോ​ട്ടു​ക​ൾ​ക്കു നേ​ർ​ക്ക് അ​മേ​രി​ക്ക​ൻ യു​ദ്ധ​ക്ക​പ്പ​ൽ മു​ന്ന​റി​യി​പ്പു വെ​ടി​യു​തി​ർ​ത്തു. തി​ങ്ക​ളാ​ഴ്ച രാ​ത്രി ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ യു​എ​സ് നേ​വി പു​റ​ത്തു​വി​ട്ടു.

അ​ന്താ​രാ​ഷ്‌​ട്ര സ​മു​ദ്ര​പാ​ത​യി​ലൂ​ടെ പോ​കു​ക​യാ​യി​രു​ന്ന യു​എ​സ്എ​സ് ഫ‍​യ​ർ​ബോ​ൾ​ട്ട് യു​ദ്ധ​ക്ക​പ്പ​ലി​നു നേ​ർ​ക്ക് ഇ​റേ​നി​യ​ൻ റെ​വ​ലൂ​ഷ​ണ​റി ഗാ​ർ​ഡ്സി​ലെ മൂ​ന്ന് ഫാ​സ്റ്റ് അ​റ്റാ​ക്കിം​ഗ് ബോ​ട്ടു​ക​ളാ​ണു വ​ന്ന​ത്. 62 മീ​റ്റ​ർ അ​ടു​ത്തു​വ​ന്ന ബോ​ട്ടു​ക​ൾ​ക്കു റേ​ഡി​യോ​യി​ലൂ​ടെ​യും ഉ​ച്ച​ഭാ​ഷ​ണി​യി​ലൂ​ടെ​യും മു​ന്ന​റി​യി​പ്പു ന​ല്കി. എ​ന്നി​ട്ടും പി​ൻ​വാ​ങ്ങാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു മു​ന്ന​റി​യി​പ്പാ​യി വെ​ടി​വ​യ്ക്കേ​ണ്ടി​വ​ന്ന​ത്. ഇ​തി​നെ​ത്തു​ട​ർ​ന്ന് ബോ​ട്ടു​ക​ൾ പി​ൻ​വാ​ങ്ങി​യെ​ന്ന് യു​എ​സി​ന്‍റെ അ​ഞ്ചാം ക​പ്പ​ൽ​പ്പ​ട അ​റി​യി​ച്ചു.


ഈ ​മാ​സം ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​ത്ത​രം സം​ഭ​വം. ഏ​പ്രി​ൽ ര​ണ്ടി​ന് യു​എ​സ് കോ​സ്റ്റ്ഗാ​ർ​ഡി​ന്‍റെ മോ​ണോ​മോ​യ് എ​ന്ന ക​പ്പ​ലി​നു സ​മീ​പം ഇ​റേ​നി​യ​ൻ ക​പ്പ​ൽ വ​രു​ന്ന​തി​ന്‍റെ വീ​ഡി​യോ ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തു​വി​ട്ടി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.