ദൈവശാസ്ത്രജ്ഞൻ ഹാൻസ് ക്യൂംഗ് അന്തരിച്ചു
ദൈവശാസ്ത്രജ്ഞൻ  ഹാൻസ് ക്യൂംഗ് അന്തരിച്ചു
Wednesday, April 7, 2021 11:37 PM IST
ബെ​​​​​ർ​​​​​ലി​​​​​ൻ: പ്ര​​​​​ശ​​​​​സ്ത ദൈ​​​​​വ​​​​​ശാ​​​​​സ്ത്ര​​​​​ജ്ഞ​​​​​നാ​​​​​യ സ്വി​​​​​സ് ക​​​​​ത്തോ​​​​​ലി​​​​​ക്കാ വൈ​​​​​ദി​​​​​ക​​​​​ൻ ഹാ​​​​​ൻ​​​​​സ് ക്യൂം​​​​​ഗ് (93) അ​​​​​ന്ത​​​​​രി​​​​​ച്ചു. പാ​​​​​ർ​​​​​ക്കി​​​​​ൻ​​​​​സ​​​​​ൺ​​സ് രോ​​​​​ഗ​​​​​ബാ​​​​​ധി​​​​​ത​​​​​നാ​​​​​യി​​​രു​​​ന്ന ക്യൂം​​​​​ഗി​​​​​ന്‍റെ അ​​​​​ന്ത്യം ജ​​​​​ർ​​​​​മ​​​​​നി​​​​​യി​​ൽ ട്യൂ​​​​​ബിം​​​​​ഗി​​​​​ലെ വ​​​​​സ​​​​​തി​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു.

വാ​​​​​ഗ്മി​​​​​യും എ​​​​​ഴു​​​​​ത്തു​​​​​കാ​​​​​ര​​​​​നു​​​​​മാ​​​​​യ ക്യൂം​​​​​ഗി​​​​​ന്‍റെ ചി​​​​​ന്ത​​​​​ക​​​​​ൾ ക​​​​​ത്തോ​​​​​ലി​​​​​ക്ക സ​​​​​ഭ​​​​​യി​​​​​ൽ ന​​​​​വീ​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​നു തി​​​​​രി​​​​​കൊ​​​​​ളു​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. അ​​​​​ന്പ​​​​​തി​​​​​ലേ​​​​​റെ ഗ്ര​​​​​ന്ഥ​​​​​ങ്ങ​​​​​ൾ ര​​​​​ചി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. 1960 മു​​​ത​​​ൽ ​​ജ​​​​​ർ​​​​​മ​​​​​നി ട്യൂ​​​​​ബിം​​​​​ഗ് സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യി​​​​​ലെ ദൈ​​​​​വ​​​​​ശാ​​​​​സ്ത്ര പ്ര​​​​​ഫ​​​​​സ​​​​​റാ​​​​​യി​​​​​രു​​​​​ന്നു. ഈ ​​​​​കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ല്‍ ബ​​​​​ന​​​​​ഡി​​​​​ക്ട് പ​​​​​തി​​​​​നാ​​​​​റാ​​​​​മ​​​​​ന്‍ മാ​​​ർ​​​പാ​​​പ്പ​​​യും (ഫാ. ​​​ജോ​​​​​സ​​​​​ഫ് റാ​​​​​റ്റ്‌​​​​​സിം​​​​​ഗ​​​​​ര്‍) ഈ ​​​​​സ​​​​​ര്‍വ​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യി​​​​​ല്‍ അ​​​​​ധ്യാ​​​​​പ​​​​​ക​​​​​നാ​​​​​യി​​​​​രു​​​​​ന്നു.


1928 മാ​​​​​ര്‍ച്ച് പ​​​​​ത്തൊ​​​​​മ്പ​​​​​തി​​​ന് സ്വി​​റ്റ്‌​​സ​​​​​ര്‍ല​​​ൻ​​​ഡി​​​​​ലെ സു​​​​​ര്‍സേ​​​യി​​​​​ല്‍ ജ​​​​​നി​​​​​ച്ച ക്യൂം​​​ഗ് റോ​​​​​മി​​​​​ലെ ഗ്രി​​​​​ഗോ​​​​​റി​​​​​യ​​​​​ന്‍ യൂ​​​​​ണി​​​​​വേ​​​​​ഴ്‌​​​​​സി​​​​​റ്റി​​​​​യി​​​​​ല്‍ ത​​​​​ത്വ​​​​​ശാ​​​​​സ്ത്ര​​​​​വും ദൈ​​​​​വ​​​​​ശാ​​​​​സ്ത്ര​​​​​വും പ​​​​​ഠി​​​​​ച്ച് 1954ല്‍ ​​​​​പു​​​​​രോ​​​​​ഹി​​​​​ത​​​​​നാ​​​​​യി. ഫ്രാ​​​​​ന്‍സി​​​​​ലെ സോ​​​​​ര്‍ബോ​​​​​ണി​​​​​ലും പാ​​​​​രീ​​​​​സി​​​​​ലെ കാ​​​​​ത്ത​​​​​ലി​​​​​ക് ഇ​​​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ലും പ​​​​​ഠ​​​​​നം, തു​​​​​ട​​​​​ര്‍ന്ന് ഡോ​​​​​ക്ട​​​​​റ​​​​​ല്‍ ബി​​​​​രു​​​​​ദം ക​​​​​ര​​​​​സ്ഥ​​​​​മാ​​​​​ക്കി. ബെ​​​ന​​​ഡി​​​ക്ട് പ​​​തി​​​നാ​​​റാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ​​​യും ഹാ​​​​​ന്‍സ് ക്യൂം​​​ഗും ത​​​​​മ്മി​​​​​ല്‍ ആ​​​​​ശ​​​​​യ​​​പ​​​​​ര​​​​​മാ​​​​​യി അ​​​​​ഭി​​​​​പ്രാ​​​​​യ വ്യത്യാ​​​​​സ​​​​​ങ്ങ​​​​​ള്‍ ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ലും 2005ല്‍ ​​​ഇ​​​​​രു​​​​​വ​​​​​രും മാ​​​​​ര്‍പാ​​​​​പ്പ​​​​​യു​​​​​ടെ വേ​​​​​ന​​​​​ക്കാ​​​​​ല വ​​​​​സ​​​​​തി​​​​​യാ​​​​​യ കാ​​​​​സ്റ്റ​​​​​ല്‍ ഗോ​​​​​ണ്ടോ​​​​​ള്‍ഫോ​​​​​യി​​​​​ല്‍ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.