യുഎൻ ആണവസംഘം ഇറാനിൽ
Monday, February 22, 2021 12:05 AM IST
ടെഹ്റാൻ: ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണസംഘം ഇറാനിലെത്തി. 2015 ലെ ആണവകരാർ തിരികെ കൊണ്ടുവരാനുള്ള ഇറാന്റെ നീക്കത്തിനിടെയാണ് റാഫേൽ ഗ്രോസിയുടെ സന്ദർശനം. യുഎസുമായുള്ള 2015 ലെ ആണവ കരാർ 2018ൽ ട്രംപ് റദ്ദാക്കിയിരുന്നു. ഗ്രോസിയുടെ സന്ദർശനത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ കാമറകളുടെ പ്രവർത്തനം നിർത്തും.