ടെ​ക്​സ​സി​ൽ വൈ​ദ്യു​തി​യെ​ത്തി
Saturday, February 20, 2021 12:20 AM IST
ഓ​​സ്റ്റി​​ൻ: ശീ​​ത​​ക്കൊ​​ടു​​ങ്കാ​​റ്റി​​ൽ വി​​റ​​ങ്ങ​​ലി​​ച്ച ടെ​​ക്സ​​സി​​ൽ ദി​​വ​​സ​​ങ്ങ​​ൾ​​ക്കു​​ശേ​​ഷം വൈ​​ദ്യു​​തി​​ബ​​ന്ധം പു​​നഃ​​സ്ഥാ​​പി​​ച്ചു. എ​​ന്നാ​​ൽ, സം​​സ്ഥാ​​ന​​ത്തി​​ന്‍റെ തെ​​ക്ക​​ൻ ഭാ​​ഗ​​ങ്ങ​​ളി​​ൽ ഇ​​പ്പോ​​ഴും ദു​​രി​​തം തു​​ട​​രു​​ക​​യാ​​ണ്. 70 വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ താ​​​പ​​​നി​​​ല​​യാ​​ണു ടെ​​ക്സ​​സി​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​ത്.

കൊ​​​ടും​​​ത​​​ണു​​​പ്പു മൂ​​​ലം 30 ല​​​ക്ഷം വീ​​​ടു​​​ക​​​ളി​​​ൽ വൈ​​​ദ്യു​​തി നി​​​ല​​​ച്ചി​​​രു​​​ന്നു. നി​​ല​​വി​​ൽ 3,25,000 വീ​​ടു​​ക​​ളി​​ലും സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലു​​മാ​​ണു വൈ​​ദ്യു​​ബ​​ന്ധം വിഛേ​​ദി​​ക്ക​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്. വെ​​സ്റ്റ് വെ​​ർ​​ജീ​​നി​​യ​​യി​​ൽ 4,50,000 പേ​​ർ​​ക്കും ഒ​​റി​​ഗോ​​ണി​​ൽ ഒ​​രു ല​​ക്ഷം പേ​​ർ​​ക്കും വൈ​​ദ്യു​​തി ല​​ഭ്യ​​മ​​ല്ലാ​​യി​​രു​​ന്നു. കെ​​ന്‍റ​​ക്കി, ലൂ​​സി​​യാ​​ന എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും ശീ​​ത​​ക്കൊ​​ടു​​ങ്കാ​​റ്റ് ദു​​രി​​തം വി​​ത​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.