ബൈഡന്‍റെ കുടിയേറ്റ നയത്തെ സ്വാഗതം ചെയ്ത് ടെക് ഭീമന്മാർ
Saturday, January 23, 2021 1:02 AM IST
വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ: കു​​​​​ടി​​​​​യേ​​​​​റ്റ ന​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ മാ​​​​​റ്റം വ​​​​​രു​​​​​ത്താ​​​​​ൻ യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ജോ ​​​​​ബൈ​​​​​ഡ​​​​​ൻ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച​​​​​തി​​​​​നെ സ്വാ​​​​​ഗ​​​​​തം ചെ​​​​​യ്ത് ടെ​​​​​ക് ഭീ​​​​​മ​​​​​ന്മാ​​​​​ർ. ഇത് സന്പദ് വ്യ​​​​​വ​​​​​സ്ഥ​​​​​​​​​​യെ ത്വ​​​​​രി​​​​​ത​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​മെ​​​​​ന്നും ലോ​​​​​ക​​​​​ത്തി​​​​​ന്‍റെ വി​​​​​വി​​​​​ധ ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു മി​​​​​ക​​​​​ച്ച മ​​​​​നു​​​​​ഷ്യ​​​​​വി​​​​​ഭ​​​​​വ​​​​ശേ​​​​​ഷി അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ൽ എ​​​​​ത്തിക്കുമെ​​​​​ന്നും ആ​​​​​പ്പി​​​​​ൾ, ഗൂ​​​​​ഗി​​​​​ൾ ക​​​​​ന്പ​​​​​നി​​​​​ക​​​​​ൾ പ്ര​​​​​തി​​​​​ക​​​​​രി​​​​​ച്ചു.

യു​​​​​എ​​​​​സ് കു​​​​​ടി​​​​​യേ​​​​​റ്റ ന​​​​​യ​​​​​ത്തി​​​​​ൽ മാ​​​​​റ്റം വ​​​​​രു​​​​​ത്തു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ബി​​​​​ൽ യു​​​​​എ​​​​​സ് കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​ന്‍റെ പ​​​​​രി​​​​​ഗ​​​​​ണ​​​​​ന​​​​​യ്ക്കാ​​​​​യി അ​​​​​ധി​​​​​കാ​​​​​ര​​​​​മേ​​​​​റ്റ ആ​​​​​ദ്യ​​​​​ദി​​​​​നം​​ത​​​​​ന്നെ ബൈ​​​​ഡ​​​​ൻ കൈ​​​​​മാ​​​​​റി​​​​​യി​​​​​ട്ടു​​​​​ണ്ട്. കു​​​​​ടി​​​​​യേ​​​​​റ്റ ന​​​​​യ​​​​​ത്തി​​​​​ൽ കാ​​​​​ത​​​​​ലാ​​​​​യ മാ​​​​​റ്റം വ​​​​​രു​​​​​ത്തു​​​​​ന്ന യു​​​​​എ​​​​​സ് പൗ​​​​​ര​​​​​ത്വ നി​​​​​യ​​​​​മം 2021 ന​​​​​ട​​​​​പ്പാ​​​​​ക്കും. ഐ​​​​​ടി പ്ര​​​​​ഫ​​​​​ഷ​​​​​ണ​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് കൂ​​​​​ടു​​​​​ത​​​​​ൽ ഗ്രീ​​​​​ൻ കാ​​​​​ർ​​​​​ഡ് ന​​​​​ൽ​​​​​കാ​​​​​ൻ പു​​​​​തി​​​​​യ നി​​​​​യ​​​​​മ​​​​​ത്തി​​​​​ൽ വ്യ​​​​​വ​​​​​സ്ഥ​​​​​യു​​​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.