ഫൈസർ വാക്സിൻ സ്വീകരിച്ച 23 വയോധികർ മരിച്ചു
Sunday, January 17, 2021 12:06 AM IST
ഓസ്ലോ:കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച 23 വയോധികർ മരിച്ചതായി നോർവേ. ഫൈസർ കോവിഡ്-19 വാക്സിന്റെ ആദ്യഡോസ് സ്വീകരിച്ചതിനു പിന്നാലെയാണു മരണം. ഇതേത്തുടർന്നു പ്രായമായവർക്കും രോഗബാധിതർക്കും വാക്സിൻ നൽകുന്നത് അപകടകരമാണെന്ന് നോർവേ മുന്നറിയിപ്പ് നൽകി. യൂറോപ്പിലെ ഒരു രാജ്യത്തിൽ നിന്നുള്ള ഇത്തരത്തിലുള്ള ആദ്യ മുന്നറിയിപ്പാണിത്.
മരിച്ച 23 പേരിൽ 13 പേരുടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയതായി അധികൃതർ അറിയിയിച്ചു. വാക്സിന്റെ പാർശ്വഫലങ്ങൾ ദുർബലമായവരിലും പ്രായമായവരിലും പ്രതികൂല പ്രതികരണത്തിന് കാരണമായിരിക്കുമെന്ന് നോർവീജിയൻ മെഡിസിൻസ് ഏജൻസി റിപ്പോർട്ട് ചെയ്തു.