ഷവോമി അമേരിക്കയുടെ കരിന്പട്ടികയിൽ
ഷവോമി അമേരിക്കയുടെ കരിന്പട്ടികയിൽ
Friday, January 15, 2021 11:54 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ​​​നി​​​ന്ന് ഇ​​​റ​​​ങ്ങു​​​ന്ന​​​തി​​​നു തൊ​​​ട്ടു മു​​​ന്പ് ചൈ​​​ന​​​യ്ക്കി​​​ട്ട് ഒ​​​രു കൊ​​​ട്ടു​​​കൂ​​​ടി കൊ​​​ടു​​​ത്ത് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ്.

ചൈ​​​നീ​​​സ് പ​​​ട്ടാ​​​ള​​​വു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നാ​​​രോ​​​പി​​​ച്ച് സ്മാ​​​ർ​​​ട്ട്ഫോ​​​ൺ നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ ഷ​​​വോ​​​മി അ​​​ട​​​ക്കം ഒ​​​ന്പ​​​തു ചൈ​​​നീ​​​സ് ക​​​ന്പ​​​നി​​​ക​​​ളെ യു​​​എ​​​സ് പ്ര​​​തി​​​രോ​​​ധ വ​​​കു​​​പ്പ് ക​​​രി​​​ന്പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി. ഈ ​​​ക​​​ന്പ​​​നി​​​ക​​​ളി​​​ൽ അ​​​മേ​​​രി​​​ക്ക​​​ക്കാ​​​ർ നി​​​ക്ഷേ​​​പം ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് വി​​​ല​​​ക്കു​​​ വ​​​രും.


എ​​​ണ്ണക്ക​​​ന്പ​​​നി​​​യാ​​​യ ചൈ​​​നാ നാ​​​ഷ​​​ണ​​​ൽ ഓ​​​ഫ്ഷോ​​​ർ ഓ​​​യി​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​നെ യു​​​എ​​​സ് വാ​​​ണി​​​ജ്യ​​​വ​​​കു​​​പ്പും ക​​​രി​​​ന്പ​​​ട്ടി​​​ക​​​യി​​​ൽ പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. യു​​​എ​​​സി​​​ന്‍റെ സാ​​​ങ്കേ​​​തി​​​കവി​​​ദ്യ എ​​​ണ്ണ​​​ക്കന്പ​​​നി​​​ക്കു കൈ​​​മാ​​​റു​​​ന്ന​​​തി​​​നു വി​​​ല​​​ക്കു​​​ വ​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.