കോവിഡിന്‍റെ ഉദ്ഭവം: വിദഗ്ധ സംഘം വുഹാനിൽ
Thursday, January 14, 2021 11:46 PM IST
ബെ​​​യ്ജിം​​​ഗ്: ​​​കോ​​​വി​​​ഡി​​​നു കാ​​​ര​​​ണ​​​മാ​​​യ കൊ​​റോ​​​ണ വൈ​​​റ​​​സി​​​ന്‍റെ ഉ​​​ദ്ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന​​​യു​​​ടെ 13 അം​​​ഗ ടീം ​​​മ​​​ധ്യ​​​ചൈ​​​ന​​​യി​​​ലെ വു​​​ഹാ​​​നി​​​ലെ​​​ത്തി. 2019 ഡി​​​സം​​​ബ​​​റി​​​ൽ വു​​​ഹാ​​​നി​​​ലാ​​​ണ് ആ​​​ദ്യ​​​മാ​​​യി രോ​​​ഗ​​​ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

ര​​​ണ്ടാ​​​ഴ്ച ക്വാ​​​റ​​​ന്‍റൈ​​​നി​​​ൽ ക​​​ഴി​​​ഞ്ഞ​​​ശേ​​​ഷ​​​മേ സം​​​ഘ​​​ത്തി​​​ന് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ക്കാ​​​ൻ ക​​​ഴി​​​യൂ.

ഗ​​​വേ​​​ഷ​​​ണ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ, വു​​​ഹാ​​​നി​​​ലെ സീ​​​ഫു​​​ഡ് മാ​​​ർ​​​ക്ക​​​റ്റ് എ​​​ന്നി​​​വ​​​ിട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള​​​വ​​​രു​​​മാ​​​യി സം​​​ഘം സം​​​സാ​​​രി​​​ക്കും.

അ​​​തേ​​​സ​​​മ​​​യം സിം​​​ഗ​​​പ്പൂ​​​രി​​​ൽ​​​നി​​​ന്ന് 15 അം​​​ഗ സം​​​ഘ​​​മാ​​​ണ് ചൈ​​​ന​​​യി​​​ലേ​​​ക്കു തി​​​രി​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത്. കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ര​​​ണ്ടു പേ​​​ർ യാ​​​ത്ര ഒ​​​ഴി​​​വാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.