രോഹിംഗ്യൻ ക്യാന്പിൽ തീപിടിത്തം
Thursday, January 14, 2021 11:46 PM IST
ധാക്ക: ബംഗ്ലാദേശിലെ രോഹിംഗ്യൻ അഭയാർഥി ക്യാന്പിൽ വൻ തീപിടിത്തം. പത്തുലക്ഷത്തിലധികം പേർ തിങ്ങിനിറഞ്ഞു പാർക്കുന്ന നയപാര ക്യാന്പിൽ ഇന്നലെ രാവിലെയുണ്ടായ തീപിടിത്തത്തിൽ 550 ഭവനങ്ങളും 150 കടകളും നശിച്ചതായി ഐക്യരാഷ്ട്ര സഭ അറിയിച്ചു. ആളപായമോ ഗുരുതര പരിക്കോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
2017ൽ മ്യാൻമർ പട്ടാളം പീഡനം അഴിച്ചുവിട്ടതിനെത്തുടർന്നാണ് ന്യൂനപക്ഷ രോഹിംഗ്യൻ മുസ്ലിംകൾ ബംഗ്ലാദേശിലേക്കു പലായനം ചെയ്തത്.