പ്ര​വാ​സി ഭാ​ര​തീ​യ​ദി​നം ആ​ച​രി​ച്ചു
Tuesday, January 12, 2021 11:15 PM IST
ദു​ബാ​യ്: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത പ്ര​വാ​സി അ​പ്പോ​സ്റ്റ​ലേ​റ്റ് പ്ര​വാ​സി ഭാ​ര​തീ​യ​ദി​നം ആ​ച​രി​ച്ചു. ഗ​ൾ​ഫ് കോ​-ഒാർ​ഡി​നേ​ഷ​ൻ മീ​റ്റിം​ഗി​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ടെ​ജി പു​തു​വീ​ട്ടി​ൽ​ക്ക​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. "ആ​ത്മ​നി​ർ​ഭ​ർ ഭാ​ര​തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക’ എ​ന്ന പ്ര​വാ​സി ഭാ​ര​തീ​യ ക​ണ്‍​വ​ൻ​ഷ​ൻ 2021ന്‍റെ പ്ര​മേ​യ​ത്തോ​ടു ചേ​ർ​ന്നു​നി​ന്നു പ്ര​വാ​സി അ​പ്പോ​സ്ത​ലേ​റ്റ് ത​ദ്ദേ​ശീ​യ​മാ​യ ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കാ​നും വി​പ​ണി​യി​ലെ​ത്തി​ക്കാ​നു​മു​ള്ള പ​രി​ശ്ര​മ​ങ്ങ​ൾ തു​ട​ങ്ങി​യ​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ച്ചു.


ജേ​ക്ക​ബ് കു​ഞ്ചെ​റി​യ, മാ​ത്യു​നെ​ല്ലു​വേ​ലി​ൽ, മ​നോ​ജ് അ​ല​ക്സ്, രാ​ജേ​ഷ് കൂ​ത്ര​പ്പ​ള്ളി​ൽ, ജോ ​കാ​വാ​ലം, ഷെ​വ​ലി​യാ​ർ സി​ബി വാ​ണി​യ​പ്പു​ര​ക്ക​ൽ, ത​ങ്ക​ച്ച​ൻ പൊന്മാങ്ക​ൽ അ​ല​ക്സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ല്ലാ​വ​ർ​ഷ​വും ജ​നു​വ​രി ഒ​ന്പ​തി​നു പ്ര​വാ​സി ഭാ​ര​തീ​യ​ദി​നം പ്ര​ത്യേ​കാ​ഘോ​ഷ​ങ്ങ​ളോ​ടു കൂ​ടി ആ​ച​രി​ക്കു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. പ്ര​വാ​സ​ക്ഷേ​മ പ​ദ്ധ​തി​ക​ൾ പ്ര​വാ​സി​ക​ളി​ലേ​ക്കു എ​ത്തി​ച്ചേ​രു​വാ​നും ക്ഷേ​മ​പ​ദ്ധ​തി​ക​ളു​ടെ പേ​രി​ൽ ക​ബ​ളി​ക്ക​പ്പെ​ടാ​തി​രി​ക്കു​വാ​നും പ്ര​വാ​സി അ​പ്പോ​സ്റ്റ​ലേ​റ്റ് സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി വ​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.