ട്രംപ് സ്വയം മാപ്പു നൽകുമെന്ന് യുഎസ് മാധ്യമങ്ങൾ
Saturday, January 9, 2021 12:36 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ: യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് സ്ഥാ​​​​നം ജ​​​​നു​​​​വ​​​​രി 20ന് ​​​​ഒ​​​​ഴി​​​​യു​​​​ന്ന​​​​തി​​​​നു മു​​​​ന്പ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് സ്വ​​​​യം മാ​​​​പ്പു ന​​​​ൽ​​​​കു​​​​മെ​​​​ന്ന് യു​​​​എ​​​​സ് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. വൈ​​​​റ്റ് ഹൗ​​​​സി​​​​ൽ​​​​നി​​​​ന്ന് യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​നെ പു​​​​റ​​​​ത്താ​​​​ക്കാ​​​​ൻ ഡെ​​​​മോ​​​​ക്രാ​​​​റ്റു​​​​ക​​​​ൾ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണു ത​​​​നി​​​​ക്കും കൂ​​​​ട്ടാ​​​​ളി​​​​ക​​​​ൾ​​​​ക്കും മാ​​​​പ്പ് ന​​​​ൽ​​​​കാ​​​​ൻ ട്രം​​​​പ് ഒ​​​​രു​​​​ങ്ങു​​​​ന്ന​​​​ത്.

യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഒ​​​​രു വ്യ​​​​ക്തി​​​​ക്ക് മാ​​​​പ്പ് ന​​​​ൽ​​​​കി​​​​യാ​​​​ൽ അ​​​​യാ​​​​ൾ​​​​ക്കെ​​​​തി​​​​രേ നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്ക​​​​രു​​​​തെ​​​​ന്നാ​​​​ണ് യു​​​​എ​​​​സ് ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്ന​​​​ത്. ഈ ​​​ആ​​​നു​​​കൂ​​​ല്യം മു​​​ത​​​ലാ​​​ക്കി നി​​​കു​​​തി​​​വെ​​​ട്ടി​​​പ്പ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കേ​​​സു​​​ക​​​ളി​​​ൽ​​​നി​​​ന്ന് ര​​​ക്ഷ​​​പ്പെ​​​ടാ​​​നാ​​​ണ് ട്രം​​​പ് ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. സ്വ​​​യം മാ​​​​പ്പ് ന​​​​ൽ​​​​കു​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച നി​​​​യ​​​​മ​​​​വ​​​​ശ​​​​ങ്ങ​​​​ൾ പ്ര​​​​സി​​​​ഡ​​​​ന്‍റ് തേ​​​​ടി​​​​യ​​​​താ​​​​യി ന്യൂ​​​​യോ​​​​ർ​​​​ക്ക് ടൈം​​​​സ് ഉ​​​​ൾ​​​​പ്പെ​​​​ടെ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.


ന​​​​വം​​​​ബ​​​​ർ മൂ​​​​ന്നി​​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഫ​​​​ലം പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​പ്പോ​​​ൾ മു​​​​ത​​​​ൽ സ്വ​​​​യം മാ​​​​പ്പ് ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ച് ട്രം​​​​പ് ആ​​​​ലോ​​​​ചി​​​ക്കു​​​ന്നു​​​ണ്ട്. മ​​​​ക്ക​​​​ളാ​​​​യ ഇ​​​​വാ​​​​ങ്ക, എ​​​​റി​​​​ക്, ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് ജൂ​​​​ണി​​​​യ​​​​ർ, മ​​​​രു​​​​മ​​​​ക​​​​ൻ ജ​​​​റാ​​​​ദ് കു​​​​ഷ്ന​​​​ർ, ന്യൂ​​​​യോ​​​​ർ​​​​ക്ക് സി​​​​റ്റി മു​​​​ൻ മേ​​​​യ​​​​ർ റൂ​​​​ഡി ജ്ജു​​​​ലി​​​​യാ​​​​നി എ​​​​ന്നി​​​​വ​​​​ർ​​​​ക്കും പൊ​​​​തു​​​​മാ​​​​പ്പ് ന​​​​ൽ​​​​കി​​​​യേ​​​​ക്കു​​​​മെ​​​​ന്ന് ന്യൂ​​​യോ​​​ർ​​​ക്ക് ടൈം​​​സും വാ​​​ഷിം​​​ഗ്ട​​​ൺ പോ​​​സ്റ്റും റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. സ്വ​​​​യം മാ​​​​പ്പ് ന​​​​ൽ​​​​കി​​​​യാ​​​​ൽ, അ​​​​പ്ര​​​​കാ​​​​രം ചെ​​​​യ്യു​​​​ന്ന ആ​​​​ദ്യ​​​​ത്തെ യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​വും ട്രം​​​​പ്. യു​​​​എ​​​​സ് ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ മാ​​​​പ്പ് ല​​​​ഭി​​​​ച്ച ആ​​​​ദ്യ പ്ര​​​​സി​​​​ഡ​​​​ന്‍റ് റി​​​​ച്ചാ​​​​ർ​​​​ഡ് നി​​​​ക്സ​​​​നാ​​​​ണ്. വാ​​​​ട്ട​​​​ർ​​​​ഗേ​​​​റ്റ് സം​​​​ഭ​​​​വ​​​​ത്തി​​​​ൽ പെ​​​​ട്ട് അ​​​​ധി​​​​കാ​​​​രം ന​​​​ഷ്ട​​​​പ്പെ​​​​ട്ട നി​​​​ക്സ​​​​ന് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജ​​​​റാ​​​​ൾ​​​​ഡ് ഫോ​​​​ഡ് മാ​​​​പ്പ് ന​​​​ൽ​​​​കിയികുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.