കൃത്യമായി മാസ്ക് ധരിച്ചാൽ കോവിഡ്-19 വ്യാപനം തടയാമെന്നു പഠനം
കൃത്യമായി മാസ്ക് ധരിച്ചാൽ  കോവിഡ്-19 വ്യാപനം തടയാമെന്നു പഠനം
Wednesday, November 25, 2020 10:53 PM IST
സിം​​​​ഗ​​​​പ്പൂ​​​​ർ: 70 ശ​​​​ത​​​​മാ​​​​നം പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ കൃ​​​​ത്യ​​​​മാ​​​​യി മാ​​​​സ്ക് ധ​​​​രി​​​​ച്ചാ​​​​ൽ കോ​​​​വി​​​​ഡ്-19 മ​​​​ഹാ​​​​മാ​​​​രി​​​​യു​​​​ടെ വ്യാ​​​​പ​​​​നം കു​​​​റ​​​​യ്ക്കാ​​​​മെ​​​​ന്നു പ​​​​ഠ​​​​നം. മാ​​​​സ്ക് നി​​​​ർ​​​​മി​​​​ക്കാ​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന വ​​​​സ്തു​​​​ക്ക​​​​ളു​​​​ടെ​​​​യും എ​​​​ത്ര​​​​സ​​​​മ​​​​യം മാ​​​​സ്ക് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു​​​​ണ്ട് എ​​​​ന്ന​​​​തി​​​​നെ​​​​യും അ​​​​ടി​​​​സ്ഥ​​​​ന​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​ണു പ​​​​ഠ​​​​നം. കോ​​​​വി​​​​ഡ് രോ​​​​ഗ​​​​ബാ​​​​ധി​​​​ത​​​​രി​​​​ൽ​​​​നി​​​​ന്ന് എ​​​​ത്ര​​​​പേ​​​​ർ​​​​ക്കു രോ​​​​ഗം പ​​​​ട​​​​ർ​​​​ന്നെ​​​​ന്നു​​​​ള്ള പ​​​​ഠ​​​​നം ഫി​​​​സി​​​​ക്സ് ഓ​​​​ഫ് ഫ്ലൂ​​​​യി​​​​ഡ് എ​​​​ന്ന ജേ​​​​ർ​​​​ണ​​​​ലി​​​​ലാ​​ണു പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

വൈ​​​​റ​​​​സ് വ്യാ​​​​പ​​​​നം ത​​​​ട​​​​യാ​​​​ൻ 70 ശ​​​​ത​​​​മാ​​​​നം ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യ സ​​​​ർ​​​​ജി​​​​ക്ക​​​​ൽ മാ​​​​സ്ക് പോ​​​​ലെ​​​​യു​​​​ള്ള മാ​​​​സ്കു​​​​ക​​​​ൾ 70 ശ​​​​ത​​​​മാ​​​​നം പേ​​​​ർ ധ​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ കോ​​​​വി​​​​ഡ് വ്യാ​​​​പ​​​​നം ത​​​​ട​​​​യാ​​​​ൻ സാ​​​​ധി​​​​ക്കു​​​​മെ​​ന്നു സിം​​​ഗ​​​​പ്പൂ​​​​ർ നാ​​​​ഷ​​​​ണ​​​​ൽ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ലെ സ​​​​ഞ്ജ​​​​യ് കു​​​​മാ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​ർ ന​​​​ട​​​​ത്തി​​​​യ പ​​​​ഠ​​​​ന​​​​ത്തി​​​​ൽ പ​​​​റ​​​​യു​​​​ന്നു.


സാ​​​​ധാ​​​​ര​​​​ണ തു​​​​ണി​​​​മാ​​​​സ്ക് ധ​​​​രി​​​​ച്ചാ​​​​ലും വൈ​​​​റ​​​​സ് വ്യാ​​​​പ​​​​നം കു​​​​റ​​​​യ്ക്കു​​​​മെ​​​​ന്നും കു​​​​മാ​​​​ർ പ​​​​റ​​​​ഞ്ഞു. മാ​​​​സ്ക് ധ​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ ചു​​​​മ, തു​​​​മ്മ​​​​ൽ, ശ്വാ​​​സം എ​​​​ന്നി​​​​വ വ​​​​ഴി ഒ​​​​രാ​​​​ളി​​​​ൽ​​​​നി​​​​ന്ന് അ​​​​ന്ത​​​​രീ​​​​ക്ഷ​​​​ത്തി​​​​ലേ​​ക്കു ചെ​​​​റു​​​​ജ​​​​ല​​​​ക​​​​ണ​​​​ങ്ങ​​​​ൾ പ​​​​ട​​​​രു​​​​ന്ന​​തു ത​​​​ട​​​​യാ​​​​ൻ സാ​​​​ധി​​​​ക്കും. ഒ​​​​രാ​​​​ളി​​​​ൽ​​​​നി​​​​ന്ന് അ​​​​ന്ത​​​​രീ​​​​ക്ഷ​​​ത്തി​​​ലേ​​​​ക്ക് അ​​​​ഞ്ചു മു​​​​ത​​​​ൽ പ​​​​ത്ത് മൈ​​​​ക്രോ​​​​ൺ വ​​​​രെ വ​​​​രു​​​​ന്ന വ​​​​ലി​​​​യ ജ​​​​ല​​​​ക​​​​ണ​​​​ങ്ങ​​​​ൾ പ​​​​ട​​​​രു​​​​ന്ന​​തു സാ​​​​ധാ​​​​ര​​​​ണ​​​​യാ​​​​ണ്. അ​​​​ഞ്ചു മൈ​​​​ക്രോ​​​​ണി​​​​ൽ താ​​​​ഴെ​​​​യു​​​​ള്ള ജ​​​​ല​​​​ക​​​​ണ​​​​ങ്ങ​​​​ളാ​​​​ണ് കൂ​​​​ടു​​​​ത​​​​ൽ അ​​​​പ​​​​ക​​​​ട​​​​ക​​​​രം. മ​​​​നു​​​​ഷ്യ​​​​ന്‍റെ ത​​​​ല​​​​മു​​​​ടി​​​​യു​​​​ടെ വ്യാ​​​​സം 70 മൈ​​​​ക്രോ​​​​ണാ​​​​ണ്. തു​​​​ണി​​​​മാ​​​​സ്ക്, സ​​​​ർ​​​​ജി​​​​ക്ക​​​​ൽ മാ​​​​സ്ക്, എ​​​​ൻ95 മാ​​​​സ്ക് എ​​​​ന്നി​​​​വ​​​​യാ​​​​ണു സാ​​​​ധാ​​​​ര​​​​ണ ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​ലു​​​​ള്ള​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.