സിറിയയിലെ പുരാതന ക്രൈസ്തവകേന്ദ്രങ്ങൾ നശിപ്പിക്കുന്നു
Tuesday, November 24, 2020 11:06 PM IST
ഡ​മാ​സ്ക്ക​സ്: സി​റി​യാ​യി​ലെ ടെ​ൽ അ​ബാ​യാ​ദ് പ​ട്ട​ണ​ത്തി​ലു​ള്ള പു​രാ​ത​ന അ​ർ​മീ​നി​യ​ൻ ക്രൈ​സ്ത​വ​കേ​ന്ദ്ര​ങ്ങ​ൾ തു​ർ​ക്കി​സേ​ന​യും തു​ർ​ക്കി​യു​ടെ പി​ന്തു​ണ​യു​ള്ള സി​റി​യ​ൻ നാ​ഷ​ണ​ൽ ആ​ർ​മി​യും​കൂ​ടി ന​ശി​പ്പി​ക്കു​ന്ന​താ​യി ആ​രോ​പ​ണം. ടെ​ൽ അ​ബാ​യാ​ദി​ലെ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഉ​പാ​ധ്യ​ക്ഷ​നാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. അ​വി​ട​ത്തെ പു​രാ​വ​സ്തു​കേ​ന്ദ്ര​ങ്ങ​ൾ കൊ​ള്ള​യ​ടി​ക്കു​ക​യും ന​ശി​പ്പി​ക്കു​ക​യും നി​യ​മ​വി​രു​ദ്ധ​മാ​യി ഖ​ന​നം ന​ട​ത്തു​ക​യും ചെ​യ്യു​ന്നു എ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​പ​ണം.

സി​റി​യ​യി​ലെ ടെ​ൽ അ​ബാ​യാ​ദ് പ​ട്ട​ണ​ത്തി​ൽ ധാ​രാ​ളം അ​ർ​മീ​നി​യ​ൻ ക്രൈ​സ്ത​വ​ർ താ​മ​സി​ച്ചി​രു​ന്നു. സി​റി​യ​യി​ലെ ആ​ഭ്യ​ന്ത​ര​യു​ദ്ധ​ത്തി​ന്‍റെ​യും 2019 ഒ​ക്‌​ടോ​ബ​റി​ലെ തു​ർ​ക്കി ക​ട​ന്നു​ക​യ​റ്റ​ത്തി​ന്‍റെ​യും ഫ​ല​മാ​യി അ​വ​ർ​ക്ക് നാ​ടു​വി​ടേ​ണ്ടി​വ​ന്നു.


ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ൽ അ​ർ​മേ​നി​യ​യും അ​സ​ർ ബൈ​ജാ​നും ത​മ്മി​ൽ ന​ഗോ​ർ​ണോ-​ക​രാ​ബാ​ക്ക് പ്ര​ദേ​ശ​ത്തെ​ക്കു​റി​ച്ചു​ണ്ടാ​യ യു​ദ്ധ​ത്തി​നു വേ​ണ്ടി തു​ർ​ക്കി നി​ര​വ​ധി സി​റി​യ​ൻ കൂ​ലി​പ്പ​ട്ടാ​ള​ക്കാ​രെ അ​യ​ച്ചി​രു​ന്നു.

അ​വ​രു​ടെ മു​ഖ്യ​ല​ക്ഷ്യം അ​ർ​മേ​നി​യ​ൻ ക്രൈ​സ്ത​വ​രാ​യി​രു​ന്നു. സം​ഘ​ർ​ഷ​മേ​ഖ​ല​യി​ലെ പു​രാ​വ​സ്തു​പ​ര​മാ​യി പ്രാ​ധാ​ന്യ​മു​ള്ള ക്രൈ​സ്ത​വ നി​ർ​മി​തി​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് നേ​ര​ത്തേ ത​ന്നെ ആ​ക്ഷേ​പ​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.