ചന്ദ്രനിൽനിന്നു മണ്ണ്; ചൈനയുടെ പേടകം വിക്ഷേപിച്ചു
ചന്ദ്രനിൽനിന്നു മണ്ണ്; ചൈനയുടെ പേടകം വിക്ഷേപിച്ചു
Tuesday, November 24, 2020 11:06 PM IST
ബെ​യ്ജിം​ഗ്/​വാ​ങ്ചെം​ഗ്: ച​ന്ദ്ര​നി​ൽ​നി​ന്നു​ള്ള വ​സ്തു​ക്ക​ൾ തി​രി​കെ ഭൂ​മി​യി​ൽ എ​ത്തി​ക്കാ​നു​ള്ള ചൈ​ന​യു​ടെ ചാ​ന്ദ്ര​ദൗ​ത്യ പേ​ട​കം ചാം​ഗ് ഇ-5 ​ഇ​ന്ന​ലെ രാ​വി​ലെ വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു. ചൈ​നീ​സ് ചാ​ന്ദ്ര ദേ​വ​ത​യു​ടെ പേ​രാ​ണ് പേ​ട​ക​ത്തി​ന് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

വാ​ങ്ചെം​ഗ് സ്പേ​സ്ക്രാ​ഫ്റ്റ് ലേ​ഞ്ച് സൈ​റ്റി​ൽ​നി​ന്ന് ചൈ​നീ​സ് സ​മ​യം പു​ല​ർ​ച്ചെ 4.30നാ​ണു വി​ക്ഷേ​പ​ണം ന​ട​ത്തി​യ​ത്. ച​ന്ദ്ര​നി​ൽ​നി​ന്ന് സാ​ന്പി​ളു​ക​ൾ ഭൂ​മി​യി​ൽ എ​ത്തി​ക്കു​ന്ന ചൈ​ന​യു​ടെ ആ​ദ്യ ദൗ​ത്യ​മാ​ണ്. അ​മേ​രി​ക്ക മ​നു​ഷ്യ​രെ ച​ന്ദ്ര​നി​ലെ​ത്തി​ച്ച് സാ​ന്പി​ളു​ക​ൾ തി​രി​കെ ഭൂ​മി​യി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ട്.


സാ​ന്പി​ളു​ക​ൾ ഭൂ​മി​യി​ൽ എ​ത്തി​ക്കു​ന്ന ആ​ളി​ല്ലാ ദൗ​ത്യം സോ​വ്യ​റ്റ് യൂ​ണി​യ​നും മു​ന്പ് ന​ട​ത്തി​യി​ട്ടു​ണ്ട്. 40 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണു മ​റ്റൊ​രു ലോ​ക​രാ​ജ്യം ഈ ​ദൗ​ത്യ​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത്.
ച​ന്ദ്ര​നി​ലി​റ​ങ്ങു​ന്ന ചാം​ഗ് ഇ ​ഏ​ക​ദേ​ശം ഏ​ഴ് അ​ടി താ​ഴ്ച​യി​ൽ കു​ഴി​ച്ച് പാ​റ​ക്ക​ല്ലു​ക​ളും മ​ണ്ണും ശേ​ഖ​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.