ജിൽ ബൈഡന്‍റെ സംഘത്തിൽ മാല അഡിഗയും
ജിൽ ബൈഡന്‍റെ സംഘത്തിൽ മാല അഡിഗയും
Saturday, November 21, 2020 11:57 PM IST
വി​​​ൽ​​​മിം​​​ഗ്ട​​​ൺ: ​​​യു​​​എ​​​സി​​​ലെ അ​​​ടു​​​ത്ത പ്ര​​​ഥ​​​മ വ​​​നി​​​ത ജി​​​ൽ ബൈ​​​ഡ​​​ന്‍റെ പോ​​​ളി​​​സി ഡ​​​യ​​​റ​​​ക്ട​​​റാ​​​യി ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ മാ​​​ല അ​​​ഡി​​​ഗ​​​യെ നി​​​യ​​​മി​​​ച്ചു. നി​​​യു​​​ക്ത പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​നാ​​​ണ് ഇ​​​ക്കാ​​​ര്യം ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം അ​​​റി​​​യി​​​ച്ച​​​ത്.

ബൈ​​​ഡ​​​ന്‍റെ​​​യും നി​​​യു​​​ക്ത വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ക​​​മാ​​​ല ഹാ​​​രീ​​​സി​​​ന്‍റെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ സം​​​ഘ​​​ത്തി​​​ൽ സീ​​​നി​​​യ​​​ർ ഉപ​​​ദേ​​​ഷ്ടാ​​​വാ​​​യി​​​രു​​​ന്നു മാ​​​ല. ക​​​ർ​​​ണാ​​​ട​​​ക സ്വ​​​ദേ​​​ശി​​​യാ​​​യ ഇ​​​വ​​​ർ യു​​​എ​​​സി​​​ലെ ഇ​​​ല്ലി​​​നോ​​​യി​​​യി​​​ലാ​​​ണ് താ​​​മ​​​സം. മു​​​ന്പ് യു​​​എ​​​സ് സ്റ്റേ​​​റ്റ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ൽ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​ദ്യാ​​​ഭ്യാ​​​സ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഡെ​​​പ്യൂ​​​ട്ടി അ​​​സി​​​സ്റ്റ​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി പ​​​ദ​​​വി അ​​​ട​​​ക്കം വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്.


അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​ഥ​​​മ വ​​​നി​​​ത​​​യ്ക്ക് ചീ​​​ഫ് ഓ​​​ഫ് സ്റ്റാ​​​ഫും പ്ര​​​സ് സെ​​​ക്ര​​​ട്ട​​​റി​​​യും അ​​​ട​​​ക്കം സ്വ​​​ന്തം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​വൃ​​​ന്ദ​​​മു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.