സൗദിയുടെ അധ്യക്ഷതയിൽ ജി20 ഉച്ചകോടി തുടങ്ങി
സൗദിയുടെ അധ്യക്ഷതയിൽ ജി20 ഉച്ചകോടി തുടങ്ങി
Saturday, November 21, 2020 11:57 PM IST
റി​​​യാ​​​ദ്: ദ്വി​​​ദി​​​ന ജി20 ​​​ഉ​​​ച്ച​​​കോ​​​ടി സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ൽ ഇ​​​ന്ന​​​ലെ ആ​​​രം​​​ഭി​​​ച്ചു. കോ​​​വി​​​ഡ് മൂ​​​ലം വെ ർ​​​ച്വ​​​ലാ​​​യി ന​​​ട​​​ത്തു​​​ന്ന യോ​​​ഗ​​​ത്തി​​​ന് സൗ​​​ദി​​​യി​​​ലെ സ​​​ൽ​​​മാ​​​ൻ രാ​​​ജാ​​​വാ​​​ണ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കു​​​ന്ന​​​ത്. കോ​​​വി​​​ഡ് ബാ​​​ധ ലോ​​​ക​​​ത്തു സൃ​​​ഷ്ടി​​​ച്ച പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ൾ നേ​​​രി​​​ടു​​​ന്ന​​​തി​​​ൽ ജി20 ​​​രാ​​​ജ്യ​​​ങ്ങ​​​ൾ ത​​​ങ്ങ​​​ളു​​​ടെ ക​​​ഴി​​​വു തെ​​​ളി​​​യി​​​ച്ച​​​താ​​​ണെ​​​ന്ന് രാ​​​ജാ​​​വ് പ​​​റ​​​ഞ്ഞു.


ആ​​​രോ​​​ഗ്യ​​​വും ക്ഷേ​​​മ​​​വും ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന ലോ​​​കം സൃ​​​ഷ്ടി​​​ക്കാ​​​ൻ എ​​​ല്ലാ​​​വ​​​ർ​​​ക്കും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ഒ​​​രു അ​​​റ​​​ബിരാ​​​ജ്യം ജി20 ​​​ഉ​​​ച്ച​​​കോ​​​ടി​​​ക്കു വേ​​​ദി​​​യാ​​​കു​​​ന്ന​​​ത് ഇ​​​താ​​​ദ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.