2019ൽ യൂറോപ്പിൽ 577 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ
2019ൽ യൂറോപ്പിൽ 577  ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ
Saturday, November 21, 2020 1:55 AM IST
വി​യ​ന്ന: വി​യ​ന്ന ആ​സ്ഥാ​ന​മാ​യി പ്രവർത്തിക്കുന്ന “യൂ​റോ​പ്പി​ൽ ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ​യു​ള്ള അ​സ​ഹി​ഷ്ണു​ത​യു​ടെ​യും വി​വേ​ച​ന​ത്തി​ന്‍റെ​യും രേ​ഖാ​ല​യം’’ പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ടി​ൽ ക്രൈ​സ്ത​വ​രെ​യും ക്രൈ​സ്ത​വ സ്ഥാ​പ​ന​ങ്ങ​ളെ​യും ല​ക്ഷ്യ​മാ​ക്കി 2019 ൽ ​യൂ​റോ​പ്പി​ൽ 577 ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ന്ന​താ​യി വ്യ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ആ​ച​രി​ച്ച അ​ന്ത​ർ​ദേ​ശീ​യ സ​ഹി​ഷ്ണു​താ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു രേ​ഖാ​ല​യ​ത്തി​ന്‍റെ ഡ​യ​റ​ക്ട​ർ മാ​ദ്‌​ലേ​നെ എ​ൻ​സ​ൽ​ബ​ർ​ഗ​ർ ആ​ണ് റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

ക്രി​സ്തീ​യ വി​ശ്വാ​സ​ത്തോ​ടും ജീ​വി​ത ശൈ​ലി​യോ​ടും യൂ​റോ​പ്പി​ൽ അ​സ​ഹി​ഷ്ണു​ത വ​ള​ർ​ന്നു​വ​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട് സ​മ​ർ​ഥി​ക്കു​ന്നു. വി​വേ​ച​ന​വും പീ​ഡ​ന​വും യൂ​റോ​പ്യ​ൻ ക്രൈ​സ്ത​വ​ർ ദി​വ​സേ​ന അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​ന്നു​ണ്ട്. പ​ക്ഷേ, ഇ​ക്കാ​ര്യം രാ​ഷ്‌​ട്രീ​യ​മോ സാം​സ്കാ​രി​ക​മോ ആ​യ വേ​ദി​ക​ളി​ൽ ഉ​ന്ന​യി​ക്ക​പ്പെ​ടു​ന്നി​ല്ല. പൊ​തു​സ​മൂ​ഹം ഈ ​വി​ഷ​യ​ത്തി​ൽ അ​ജ്ഞ​രാ​ണ്. അ​നീ​തി​ക്കെ​തി​രേ ക്രൈ​സ്ത​വ​ർ നി​ശ​ബ്ദ​രാ​യി​രി​ക്കാ​ൻ പാ​ടി​ല്ലെ​ന്നു റി​പ്പോ​ർ​ട്ട് ഉ​ദ്ബോ​ധി​പ്പി​ക്കു​ന്നു.


യൂ​റോ​പ്പി​ലെ 45 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ക​ണ​ക്കു​ക​ളാ​ണ് റി​പ്പോ​ർ​ട്ടി​ൽ ഉ​ള്ള​ത്. വി​വി​ധ യു​എ​ൻ ഏ​ജ​ൻ​സി​ക​ളു​ടെ​യും സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടു​പ്ര​കാ​രം 2019 ൽ ​മാ​ത്രം 6,964 “അ​സ​ഹി​ഷ്ണു​താ സം​ഭ​വ​ങ്ങ​ൾ’’ ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​തി​ൽ 577 എ​ണ്ണ​മാ​ണ് ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന​ത്. അ​വ​യി​ൽ 268 ആ​ളു​ക​ൾ ഇ​ര​ക​ളാ​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.