യുഎസിൽ അടിയന്തര ഉപയോഗത്തിന് ഫൈസർ വാക്സിൻ അനുമതി തേടി
Saturday, November 21, 2020 1:53 AM IST
ന്യൂയോർക്ക്: കോവിഡ്-19 വാക്സിൻ അടിയന്തര ഉപയോഗത്തിന് ഫൈസർ കന്പനി അനുമതി തേടിയതായി ഇന്നലെ അറിയിച്ചു. വാക്സിൻ 95 ശതമാനം ഫലപ്രദമാണെന്ന് ഫൈസറും ജർമൻ പങ്കാളി ബയോൺടെക്കും കഴിഞ്ഞദിവസം വെളിപ്പെടുത്തയിരുന്നു.
വാക്സിൻ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയെന്നും അടിയന്തര ഉപയോഗത്തിനായി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റ അനുമതി തേടിയതായി കന്പനി അറിച്ചു. യൂറോപ്യൻ രാജ്യങ്ങളിലും അടിയന്തര ഉപയോഗ അനുമതിക്കായി സമീപിക്കുമെന്നും കന്പനി വ്യക്തമാക്കി.