മോഡേണ കോവിഡ്-19 വാക്സിൻ 94.5 ശതമാനം ഫലപ്രദം
മോഡേണ കോവിഡ്-19 വാക്സിൻ  94.5 ശതമാനം ഫലപ്രദം
Monday, November 16, 2020 11:54 PM IST
ന്യൂ​​​​യോ​​​​ർ​​​​ക്ക്: കോ​​​​വി​​​​ഡ്-19 മ​​​​ഹാ​​​​മ​​​​ാരി​​​​ക്കെ​​​​തി​​​​രേ യു​​​​എ​​​​സ് ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ബ​​​​യോ​​​​ടെ​​​​ക്നോ​​​​ള​​​​ജി ഭീ​​​​മ​​​​ൻ മോ​​​​ഡേ​​​​ണ വി​​​​ക​​​​സി​​​​പ്പി​​​​ച്ച വാ​​​​ക്സി​​​​ൻ 94.5 ശ​​​​ത​​​​മാ​​​​നം ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​ണെ​​​​ന്ന് തി​​​​ങ്ക​​​​ളാ​​​​ഴ്ച അ​​​​റി​​​​യി​​​​ച്ചു. ഫൈ​​​​സ​​​​ർ ആ​​​​ൻ​​​​ഡ് ബ​​​​യോ​​​​ടെ​​​​ക് ക​​​​ന്പ​​​​നി ത​​​​ങ്ങ​​​​ളു​​​​ടെ കോ​​​​വി​​​​ഡ് -19 വാ​​​​ക്സി​​​​ൻ 90 ശ​​​​ത​​​​മാ​​​​നം ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​ണെ​​​​ന്ന് ഒ​​​​രാ​​​​ഴ്ച മു​​​​ന്പ് പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​രു​​​ന്നു. ഇ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് മോ​​​​ഡേ​​​​ണ​​​​യു​​​​ടെ അ​​​വ​​​കാ​​​ശ​​​വാ​​​ദം.

മൂ​​​​ന്നാം​​​​ഘ​​​​ട്ട പ​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലു​​​​ള്ള എം​​​​ആ​​​​ർ​​​​എ​​​​ൻ​​​​എ-1273 എ​​​​ന്ന കോ​​​​വി​​​​ഡ് വാ​​​​ക്സി​​​​ൻ 94.5 ശ​​​​ത​​​​മാ​​​​നം ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​ണെ​​​​ന്ന് സ്വ​​​​ത​​​​ന്ത്ര സ​​​​മി​​​​തി​​​​യാ​​​​യ ഡേ​​​​റ്റാ സേ​​​​ഫ്റ്റി മോ​​​​ണി​​​​ട്ട​​​​റിം​​​​ഗ് ബോ​​​​ർ​​​​ഡ് (ഡി​​​​എ​​​​സ്എം​​​​ബി) ന​​​​ട​​​​ത്തി​​​​യ പ​​​​ഠ​​​​ന​​​​ത്തി​​​​ൽ തെ​​​​ളി​​​​ഞ്ഞ​​​​താ​​​​യി ക​​​​ന്പ​​​​നി പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.
അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ 30,000 പേ​​​​രി​​​​ലാ​​​​ണ് ഡി​​​​എ​​​​സ്എം​​​​ബി പ​​​​ഠ​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത്. കോ​​​​വ് പ​​​​ഠ​​​​ന​​​മെ​​​ന്നാ​​​​ണ് ഈ ​​​​വി​​​​വ​​​​ര​​​​ശേ​​​​ഖ​​​​ര​​​​ണ​​​​ത്തി​​​​നു പേ​​​​രി​​​​ട്ടി​​​​രു​​​​ന്ന​​​​ത്.

ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ൽ കോ​​​​വി​​​​ഡ്-19 രോ​​​​ഗം റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത 2020 ജ​​​​നു​​​​വ​​​​രി മു​​​​ത​​​​ൽ വാ​​​​ക്സി​​​​ൻ ഗ​​​​വേ​​​​ഷ​​​​ണ​​​​ത്തി​​​​ലെ നി​​​​ർ​​​​ണാ​​​​യ​​​​ക നി​​​​മി​​​​ഷ​​​​മാ​​​​ണി​​​​ത്. മൂ​​​​ന്നാം​​​​ഘ​​​​ട്ട പ​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ൽ കോ​​​​വി​​​​ഡ്-19 വാ​​​​ക്സി​​​​ൻ ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​ണെ​​​​ന്ന് തെ​​​​ളി​​​​ഞ്ഞു- മോ​​​​ഡേ​​​​ണ ചീ​​​​ഫ് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഓ​​​​ഫീ​​​​സ​​​​ർ സ്റ്റീ​​​​ഫ​​​​ൻ ബാ​​​​ൻ​​​​സി​​​​ൽ പ​​​​റ​​​​ഞ്ഞു. വാ​​​​ക്സി​​​​ൻ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​നാ​​​യി (ഇ​​​​യു​​​​എ) യു​​​​എ​​​​സ് ഫു​​​​ഡ് ആ​​​​ൻ​​​​ഡ് ഡ്ര​​​​ഗ് അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​ഷ​​​​നി​​​​ൽ, നി​​​​ല​​​​വി​​​​ലെ സു​​​​ര​​​​ക്ഷാ- കാ​​​​ര്യ​​​​ക്ഷ​​​​മ​​​​ത എ​​​​ന്നി​​​​വ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി മോ​​​​ഡേ​​​​ണ വ​​​​രും ആ​​​​ഴ്ച​​​​ക​​​​ളി​​​​ൽ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കും. അ​​​​വ​​​​സാ​​​​ന​​​​വ​​​​ട്ട സു​​​​ര​​​​ക്ഷാ പ​​​​രി​​​​ശോധ​​​​ന​​​​യ​​​​്ക്കു​​​​ശേ​​​​ഷം വാ​​​​ക്സി​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള അം​​​​ഗീ​​​​കാ​​​​രം ല​​​​ഭി​​​​ക്കും.


ആ​​​​ഗോ​​​​ള മ​​​​രു​​​​ന്ന് റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി​​​​ക​​​​ളു​​​​ടെ അ​​​​നു​​​​മ​​​​തി​​​​ക്കാ​​​​യും അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ന്നു​​​​ണ്ട്. ഇ​​​​യു​​​​എ അ​​​​നു​​​​മ​​​​തി​​​​ക്കാ​​​​യും ആ​​​​ഗോ​​​​ള ഉ​​​​പ​​​​യോ​​​​ഗ അ​​​​നു​​​​മ​​​​തി​​​​ക്കാ​​​​യും ശ്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണെ​​ന്നു ക​​​​ന്പ​​​​നി സി​​​​ഇ​​​​ഒ അ​​​​റി​​​​യി​​​​ച്ചു. 2020 ഓ​​​​ടെ കോ​​​​വി​​​​ഡ്-19 രോ​​​​ഗം ഇ​​​ല്ലാ​​​താ​​​ക്കാ​​​നു​​​ള്ള ശ്ര​​​​മ​​​​ത്തി​​​​ലാ​​​​ണെ​​​​ന്നും ക​​​​ന്പ​​​​നി അ​​​​റി​​​​യി​​​​ച്ചു. നി​​​​ല​​​​വി​​​​ൽ ര​​​​ണ്ടു കോ​​​​ടി ഡോ​​​​സ് എം​​​​ആ​​​​ർ​​​​എ​​​​ൻ​​​​എ-1273 വാ​​​​ക്സി​​​​ൻ യു​​​​എ​​​​സി​​​​ൽ എ​​​​ത്തി​​​​ച്ചി​​​​ട്ടു​​​​ണ്ട്. 2021ഓ​​​​ടെ ആ​​​​ഗോ​​​​ള​​​​മാ​​​​യി 50 കോ​​​​ടി മു​​​​ത​​​​ൽ 100 കോ​​​​ടി ഡോ​​​​സ് വാ​​​​ക്സി​​​​ൻ ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണ് ല​​​​ക്ഷ്യം.

ചൈ​​​​നീ​​​​സ് ന​​​​ഗ​​​​ര​​​​മാ​​​​യ വു​​​​ഹാ​​​​നി​​​​ൽ​​​​നി​​ന്നു പൊ​​​​ട്ടി​​​​പ്പു​​​​റ​​​​പ്പെ​​​​ട്ട കോ​​​​വി​​​​ഡ്-19 മ​​​​ഹാ​​​​മാ​​​​രി​​​​യി​​​​ൽ ഇ​​​തു​​​വ​​​രെ അ​​​​ഞ്ച​​​​ര​​​​ക്കോ​​​​ടി ആ​​ളു​​ക​​ൾ​​ക്കു രോ​​​​ഗം ബാ​​​​ധി​​​​ച്ചു. 13 ല​​​​ക്ഷം പേ​​​​ർ മ​​​​രി​​​​ച്ചു.​​ യൂ​​​​റോ​​​​പ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ൾ കോ​​​​വി​​​​ഡ് ര​​​​ണ്ടാം ത​​​​രം​​​​ഗ​​​​ത്തി​​​​ന്‍റെ പി​​​​ടി​​​​യി​​​​ലാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.