മണ്ണിടിച്ചിൽ; വിയറ്റ്നാമിൽ 11 സൈനികർ മരിച്ചു
Monday, October 19, 2020 12:37 AM IST
ഹാ​​​നോ​​​യി: ​​​വി​​​യ​​​റ്റ്നാ​​​മി​​​ൽ മ​​​ണ്ണി​​​ടി​​​ച്ചി​​​ലി​​​ൽ 11 സൈ​​​നി​​​ക​​​ർ മ​​​രി​​​ച്ചു. 11 സൈ​​​നി​​​ക​​​രെ കാ​​​ണാ​​​താ​​​യി. സെ​​​ൻ​​​ട്ര​​​ൽ വി​​​യ​​​റ്റ്നാ​​​മി​​​ലെ ക്വാം​​​ഗ്ട്രി പ്ര​​​വി​​​ശ്യ​​​യി​​​ൽ ഞാ​​​യ​​​റാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ​​​യാ​​​യി​​​രു​​​ന്നു ദു​​​ര​​​ന്തം. നാ​​​ല​​​ഞ്ചു ത​​​വ​​​ണ മ​​​ണ്ണി​​​ഞ്ഞു​​​വെ​​​ന്നും ബാ​​​ര​​​ക്കു​​​ക​​​ൾ അ​​​ടി​​​യി​​​ൽ​​​പ്പെ​​​ട്ടു​​​പോ​​​യെ​​​ന്നും സൈ​​​ന്യം അ​​​റി​​​യി​​​ച്ചു. രാ​​​ജ്യ​​​ത്ത് ഒ​​​രാ​​​ഴ്ച​​​യാ​​​യി ക​​​ന​​​ത്ത മ​​​ഴ​​​യും വെ​​​ള്ള​​​പ്പൊ​​​ക്ക​​​വും അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്നു. ഇ​​​തു​​​വ​​​രെ 70 പേ​​​ർ മ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.


മ​​​ണ്ണി​​​ന​​​ടി​​​യി​​​ൽ​​​പ്പെ​​​ട്ട സൈ​​​നി​​​ക​​​ർ​​​ക്കാ​​​യി തെ​​​ര​​​ച്ചി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണ്. കൂ​​​ടു​​​ത​​​ൽ മ​​​ണ്ണി​​​ടി​​​ച്ചി​​​ലു​​​ക​​​ൾ ഉ​​​ണ്ടാ​​​യേ​​​ക്കു​​​മെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.