തായ്‌വാനു യുഎസിൽനിന്ന് കൂടുതൽ ആയുധങ്ങൾ
തായ്‌വാനു യുഎസിൽനിന്ന്  കൂടുതൽ ആയുധങ്ങൾ
Tuesday, October 13, 2020 11:56 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ചൈ​​​ന​​​യെ സ​​​മ്മ​​​ർ​​​ദ​​​ത്തി​​​ലാ​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ട് യു​​​എ​​​സ് താ​​​യ്‌​​​വാ​​​ന് ആ​​​ധു​​​നി​​​ക ആ​​​യു​​​ധ​​​ങ്ങ​​​ൾ വി​​​ൽ​​​ക്കൊ​​​രു​​​ങ്ങു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്.

ലോ​​​ക്ക്ഹീ​​​ഡ് ക​​​ന്പ​​നി​​​യു​​​ടെ, ലോ​​​റി​​​യി​​​ൽ ഘ​​​ടി​​​പ്പി​​​ക്കാ​​​വു​​​ന്ന റോ​​​ക്ക​​​റ്റ് വി​​​ക്ഷേ​​​പ​​​ണ സം​​​വി​​​ധാ​​​നം, ബോ​​​യിം​​​ഗ് ക​​​ന്പ​​​നി​​​യു​​​ടെ ആ​​​കാ​​​ശ​​​ത്തു​​​നി​​​ന്ന് ഭൂ​​​മി​​​യി​​​ലേ​​​ക്കു പ്ര​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന മി​​​സൈ​​​ൽ, മു​​​ന്പേ കൈ​​​മാ​​​റി​​​യി​​​ട്ടു​​​ള്ള എ​​​ഫ്-16 പോ​​​ർ​​​വി​​​മാ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു ചി​​​ത്ര​​​ങ്ങ​​​ളും ഡേ​​​റ്റ​​​യും ഭൂ​​​മി​​​യി​​​ലെ ക​​​ൺ​​​ട്രോ​​​ൾ സെ​​​ന്‍റ​​​റി​​​ലേ​​​ക്ക് ഉ​​​ട​​​ന​​​ടി അ​​​യ​​​യ്ക്കാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്ന സെ​​​ൻ​​​സ​​​ർ പോ​​​ഡു​​​ക​​​ൾ എ​​​ന്നി​​​വ​​​യാ​​​ണു കൈ​​​മാ​​​റു​​​ന്ന​​​ത്.

യു​​​എ​​​സ് സ്റ്റേ​​​റ്റ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് ആ​​​യു​​​ധ​​​ക്ക​​​ച്ച​​​വ​​​ട​​​ത്തി​​​നു സ​​​മ്മ​​​തി​​​ച്ചു. സെ​​​ന​​​റ്റി​​​ലെ​​​യും കോ​​​ൺ​​​ഗ്ര​​​സി​​​ലെ​​​യും വി​​​ദേ​​​ശ​​​കാ​​​ര്യ സ​​​മി​​​തി​​​ക​​​ളു​​​ടെ അ​​​നു​​​മ​​​തികൂ​​​ടി ല​​​ഭി​​​ച്ചാ​​​ൽ ക​​​ച്ച​​​വ​​​ടം യാ​​​ഥാ​​ർ​​​ഥ്യ​​​മാ​​​കും.

താ​​​യ്‌​​​വാ​​​ൻ ത​​​ങ്ങ​​​ളു​​​ടെ സ്വ​​​ന്ത​​​മാ​​​ണെ​​​ന്നും യു​​​ദ്ധം ചെ​​​യ്താ​​​ണെ​​​ങ്കി​​​ലും അ​​​തു പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​മെ​​​ന്നും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള ചൈ​​​ന യു​​​എ​​​സി​​​ന്‍റെ നീ​​​ക്ക​​​ങ്ങ​​​ളി​​​ൽ അ​​​സ്വ​​​സ്ഥ​​​മാ​​​ണ്. യു​​​എ​​​സി​​​ന്‍റെ നീ​​​ക്കം ചൈ​​​ന​​​യു​​​ടെ പ​​​ര​​​മാ​​​ധി​​​കാ​​​ര​​​ത്തി​​​ലു​​​ള്ള ക​​​ട​​​ന്നു​​​ക​​​യ​​​റ്റ​​​മാ​​​ണെ​​​ന്നും പി​​​ന്മാ​​റ​​​ണ​​​മെ​​​ന്നും ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം വ​​​ക്താ​​​വ് ഴാ​​​വോ ലി​​​ജി​​​യാ​​​ൻ ബെ​​​യ്ജിം​​​ഗി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.