കുവൈറ്റ് അമീർ ഷേക് സബാഹ് അന്തരിച്ചു
കുവൈറ്റ് അമീർ ഷേക് സബാഹ് അന്തരിച്ചു
Wednesday, September 30, 2020 12:24 AM IST
ദു​​​ബാ​​​യ്: കു​​​വൈ​​​റ്റ് അ​​മീ​​ർ ഷേ​​​ക് സ​​​ബാ​​​ഹ് അ​​​ൽ അ​​​ഹ​​​മ്മ​​​ദ് അ​​​ൽ സ​​​ബാ​​​ഹ്(91) അ​​​ന്ത​​​രി​​​ച്ചു. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ആ​​ശു​​പ​​ത്രി​​യി​​ലാ​​യി​​രു​​ന്നു അ​​​ന്ത്യം. ജൂ​​ലൈ 23നാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം ചി​​കി​​ത്സ​​യ്ക്കാ​​യി അ​​മേ​​രി​​ക്ക​​യി​​ലേ​​ക്കു പോ​​യ​​ത്.

ഗ​​​ൾ​​​ഫ് മേ​​​ഖ​​​ല​​​യി​​​ൽ സ​​​മാ​​​ധാ​​​ന​​​ത്തി​​​നാ​​​യി അ​​​ക്ഷീ​​​ണം പ്ര​​​യ​​​ത്നി​​​ച്ച ഭ​​ര​​ണാ​​ധി​​കാ​​രി​​യാ​​യി​​രു​​ന്നു ഷേ​​ക്ക് സ​​ബാ​​ഹ്. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ഉ​​റ്റ സു​​​ഹൃ​​​ത്താ​​​യി​​​രു​​​ന്ന ഷേ​​ക്ക് സ​​ബാ​​ഹ് ഇ​​ന്ത്യ​​യു​​മാ​​യി ന​​ല്ല ബ​​ന്ധം കാ​​ത്തു​​സൂ​​ക്ഷി​​ച്ചു. അ​​ദ്ദേ​​ഹ​​ത്തി​​​ന്‍റെ അ​​​ർ​​​ധ​​​സ​​​ഹോ​​​ദ​​​ര​​​ൻ ഷേ​​​ക്ക് ന​​​വാ​​​ഫ് അ​​​ൽ അ​​​ഹ​​​മ്മ​​​ദ് അ​​​ൽ സ​​​ബാ​​​ഹ് അ​​​ടു​​​ത്ത ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യാ​​​കു​​​മെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്.


1929 ജൂ​​​ൺ 16നാ​​​ണ് ഷേ​​​ക്ക് സ​​​ബാ​​​ഹ് ജ​​​നി​​​ച്ച​​​ത്. യൂ​​റോ​​പ്പി​​ലെ വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നു​​ശേ​​ഷം 1954ൽ ​​തൊ​​ഴി​​ൽ, സാ​​മൂ​​ഹ്യ ​​മ​​ന്ത്രാ​​ല​​യ​​ത്തി​​നു കീ​​ഴി​​ലെ സ​​മി​​തി​​യു​​ടെ മേ​​ധാ​​വി​​യാ​​യി ചു​​മ​​ത​​ല​​യേ​​റ്റു.

1963ൽ ​​​കു​​​വൈ​​​റ്റ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി​​​യാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യ ഷേ​​​ക്ക് സ​​​ബാ​​​ബ് നാ​​​ലു ദ​​​ശ​​​ക​​​ത്തോ​​​ളം ആ ​​​സ്ഥാ​​​ന​​​ത്തു തു​​​ട​​​ർ​​​ന്നു. ലോ​​ക​​ത്ത് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ കാ​​ലം വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രി​​യാ​​യി പ്ര​​വ​​ർ​​ത്തി​​ച്ച​​യാ​​ളാ​​ണ് അ​​ദ്ദേ​​ഹം. 2003ൽ ​​​ഷേ​​​ക്ക് സ​​​ബാ​​​ബ് കു​​വൈ​​റ്റ് പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​യി. 2006ൽ ​​ഷേ​​ക്ക് ജാ​​ബി​​ർ അ​​ൽ അ​​ഹ​​മ്മ​​ദ് അ​​ൽ സ​​ബാ​​ഹ് അ​​ന്ത​​രി​​ച്ച​​പ്പോ​​ൾ ഷേ​​ക്ക് സ​​ബാ​​ബ് കു​​വൈ​​റ്റി​​ന്‍റെ പ​​തി​​ന​​ഞ്ചാ​​മ​​ത്തെ അ​​മീ​​റാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.