2024ൽ യുഎഇയുടെ ചാന്ദ്രദൗത്യം
Wednesday, September 30, 2020 12:24 AM IST
ദു​​​​ബാ​​​​യ്: 2024ൽ ​​​​യു​​​​എ​​​​ഇ ച​​​​ന്ദ്ര​​​​നി​​​​ലേ​​​​ക്ക് ആ​​​​ളി​​​​ല്ലാ​​​​പേ​​​​ട​​​​കം അ​​​​യ​​​​യ്ക്കു​​​​മെ​​​​ന്ന് യു​​​​എ​​​​ഇ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റും ദു​​​​ബാ​​​​യ് ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​യു​​​​മാ​​​​യ ഷേ​​​​ക്ക് മു​​​​ഹ​​​​മ്മ​​​​ദ് റ​​​​ഷീ​​​​ദ് അ​​​​ൽ മ​​​​ക്തൂം.

ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം യു​​​​എ​​​​ഇ ആ​​​​ദ്യ ബ​​​​ഹി​​​​രാ​​​​കാ​​​​ശ സ​​​​ഞ്ചാ​​​​രി​​​​യെ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര ബ​​​​ഹി​​​​രാ​​​​കാ​​​​ശ നി​​​​ല​​​​യ​​​​ത്തി​​​​ൽ എ​​​​ത്തി​​​​ച്ചി​​​​രു​​​​ന്നു. ചൊ​​​​വ്വാ പ​​​ര്യ​​​വേ​​​ക്ഷക പേ​​​​ട​​​​കം ല​​​​ക്ഷ്യ​​​​ത്തി​​​​ലേ​​​​ക്കു​​​​ള്ള യാ​​​​ത്ര​​​​യി​​​​ലാ​​​​ണ്. 2024 ൽ ​​​​ച​​​​ന്ദ്ര​​​​നി​​​​ൽ റോ​​​​വ​​​​ർ ഇ​​​​റ​​​​ക്കു​​​​ക​​​​യാ​​​​ണു ല​​​​ക്ഷ്യ​​​​മെ​​ന്നു ഷേ​​​​ക്ക് മു​​​​ഹ​​​​മ്മ​​​​ദ് ട്വി​​​​റ്റ​​​​റി​​​​ലൂ​​​​ടെ​​​​യാ​​​​ണ് അ​​​​റി​​​​യി​​​​ച്ച​​​​ത്.


ച​​​​ന്ദ്ര​​​​ന്‍റെ ഏ​​​​തു ഭാ​​​​ഗ​​​​ത്താ​​​​ണ് പ​​​​ര്യ​​​​വേക്ഷണ​​​മെ​​​ന്ന് വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ല്ല. യു​​​​എ​​​​ഇ മു​​​​ൻ ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി ഷേ​​​​ക്ക് റാ​​​​ഷി​​​​ദ് ബി​​​​ൻ സ​​​​യീ​​​​ദ് അ​​​​ൽ മ​​​​ക്തൂ​​​​മി​​​​ന്‍റെ സ്മ​​​​ര​​​​ണ​​​​യ്ക്കാ​​​​യി റോ​​​​വ​​​​റി​​​​ന് റാ​​​​ഷി​​​​ദ് എ​​​​ന്നാ​​​​ണ് പേ​​​​രി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. യു​​​​എ‍ഇ​​​​യു​​​​ടെ ചൊ​​​​വ്വാ​​ദൗ​​​​ത്യ​​​​മാ​​​​യ അ​​​​മ​​​​ൽ (പ്ര​​​​തീ​​​​ക്ഷ) ജ​​​​പ്പാ​​​​ന്‍റെ സ്പേ​​​​സ് സെ​​​​ന്‍റ​​​​റാ​​​യ ത​​​​നി​​​​ഗാ​​​​ഷി​​​​മ​​​​യി​​​​ൽ​​​​നി​​​​ന്ന് ജൂ​​​​ലൈ​​​​യി​​​​ലാ​​​​ണു വി​​​​ക്ഷേ​​​​പി​​​​ച്ച​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.