ജീവിതച്ചെലവ് വഹിക്കുന്നത് ഭാര്യ: അനിൽ അംബാനി
ജീവിതച്ചെലവ് വഹിക്കുന്നത് ഭാര്യ: അനിൽ അംബാനി
Sunday, September 27, 2020 12:17 AM IST
ല​​​ണ്ട​​​ൻ: ക​​​ടു​​​ത്ത സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യെ നേ​​​രി​​​ടു​​​ന്ന താ​​​ൻ വ​​​ള​​​രെ ​​​ചെ​​​ല​​​വു​​​ചു​​​രു​​​ക്കി​​​യാ​​​ണു ജീ​​​വി​​​ക്കു​​​ന്ന​​​തെ​​​ന്നു റി​​​ല​​​യ​​​ൻ​​​സ് ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ അ​​​നി​​​ൽ അം​​​ബാ​​​നി യു​​​കെ കോ​​​ട​​​തി​​​യി​​​ൽ മൊ​​​ഴി ന​​​ൽ​​​കി. ഒ​​​രു കാ​​​ർ മാ​​​ത്ര​​​മാ​​​ണ് ത​​​നി​​​ക്കു​​​ള്ള​​​ത്. ഭാ​​​ര്യ​​​യാ​​​ണ് ജീ​​​വി​​​ത​​​ച്ചെല​​​വു​​​ക​​​ൾ വ​​​ഹി​​​ക്കു​​​ന്ന​​​ത്. 2020 ജ​​​നു​​​വ​​​രി​​​ക്കും ജൂ​​​ണി​​​നു​​​മി​​​ട​​​യി​​​ൽ കൈ​​​വ​​​ശ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ വി​​​റ്റ​​​തി​​​ലൂ​​​ടെ 9.9 കോ​​​ടി രൂ​​​പ ല​​​ഭി​​​ച്ചു. ത​​​ന്‍റെ കൈ​​​വ​​​ശം ഇ​​​നി സ്വ​​​ത്തൊ​​​ന്നു​​​മി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

മൂ​​​ന്ന് ചൈ​​​നീ​​​സ് ബാ​​​ങ്കു​​​ക​​​ളി​​​ൽ​​​നി​​​ന്നു റി​​​ല​​​യ​​​ൻ​​​സ് കോ​​​മി​​​നു​​​വേ​​​ണ്ടി 2012 ൽ ​​​എ​​​ടു​​​ത്ത 700 ദശലക്ഷം ഡോ​​​ള​​​റി​​​ന്‍റെ തി​​​രി​​​ച്ച​​​ട​​​വു മു​​​ട​​​ങ്ങി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ലാ​​​ണ് ശ​​​ത​​​കോ​​​ടീ​​​ശ്വ​​​ര​​​നും 61 കാ​​​ര​​​നു​​മാ​​യ അ​​​നി​​​ൽ അം​​​ബാ​​​നി​ പാ​​പ്പ​​രാ​​യ​​ത്. മും​​​ബൈ​​​യി​​​ൽനി​​​ന്ന് വീ​​​ഡി​​​യോ ലി​​​ങ്കി​​​ലൂ​​​ടെ​​​യാ​​​ണ് അ​​​നി​​​ൽ മൊ​​​ഴി ന​​​ൽ​​​കി​​​യ​​​ത്.


വാ​​​യ്പ എ​​​ടു​​​ത്ത​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ചൈ​​​നീ​​​സ് ബാ​​​ങ്കു​​​ക​​​ൾ ന​​​ൽ​​​കി​​​യ കേ​​​സി​​​ൽ അ​​​നി​​​ൽ അം​​​ബാ​​​നി 5,281 കോ​​​ടി രൂ​​​പ തി​​​രി​​​ച്ച​​​ട​​​യ്ക്ക​​​ണ​​​മെ​​​ന്ന് ക​​​ഴി​​​ഞ്ഞ മേ​​​യ് 20 നു ​​​യു​​​കെ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.