ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ ഭൂപടം നേപ്പാൾ പാഠ്യപദ്ധതിയിൽ
Friday, September 18, 2020 11:22 PM IST
കാഠ്മണ്ഡു: ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ നേപ്പാളിന്റെ ഭൂപടം അവിടുത്തെ വിദ്യാർഥികളുടെ പാഠപുസ്തകത്തിലും. ഉത്തരാഖണ്ഡിലെ തന്ത്രപ്രധാന പ്രദേശങ്ങളായ ലിപുലേഖ്, കാലാപാനി, ലിംപിയാദുര എന്നിവയാണ് തങ്ങളുടേതെന്ന് നേപ്പാൾ അവകാശപ്പെടാൻ തുടങ്ങിയിരിക്കുന്നത്. നേരത്തേ നേപ്പാളി പാർലമെന്റ് പുതിയ ഭൂപടത്തിന് അംഗീകാരം നല്കിയിരുന്നു.
‘നേപ്പാളിന്റെ ഭൂപ്രദേശങ്ങളും അതിർത്തിപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വായിക്കേണ്ട കാര്യങ്ങളും’ എന്ന പേരിലുള്ള പുസ്തകം ഒന്പത്, 12 ക്ലാസ് വിദ്യാർഥികൾക്കുള്ളതാണ്.
അതേസമയം, ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഈ പ്രദേശങ്ങൾ സംബന്ധിച്ചുള്ള നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നു വിദേശകാര്യമന്ത്രാലയം ഡൽഹിയിൽ പ്രതികരിച്ചു. നേപ്പാളിന്റെ അവകാശവാദങ്ങൾക്ക് ചരിത്ര വസ്തുതകളുടെ പിൻബലമോ തെളിവോ ഇല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.