ഫ്രാൻസിൽ ദേവാലയ ധ്വംസനങ്ങൾ തുടർക്കഥ
Saturday, September 12, 2020 12:00 AM IST
പാ​രീ​സ്: ഫ്രാ​ൻ​സി​ൽ ദി​വ​സേ​ന ര​ണ്ടു ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ങ്ങ​ൾ വീ​തം ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​താ​യി ജ​ർ​മ​ൻ ദി​ന​പ​ത്ര​മാ​യ ‘ദി ​വെ​ൽ​റ്റ്’ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഈ ​ആ​ക്ര​മ​ണ​ങ്ങ​ളി​ൽ, നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തു​ക, ചു​വ​രു​ക​ൾ വൃ​ത്തി​ഹീ​ന​മാ​ക്കു​ക, പ​ള്ളി​യ​കം മ​ലി​ന​മാ​ക്കു​ക എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു.

ഒ​രു കൊ​ല്ലം 40 മു​ത​ൽ 50 വ​രെ പ​ള്ളി​ക​ൾ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​ത്തീ​രാ​റു​ണ്ട്. 2018-ൽ ​ആ​യി​ര​ത്തി​ലേ​റെ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ങ്ങ​ൾ​ക്കു​ നേ​രേ ആ​ക്ര​മ​ണം ന​ട​ന്നു. യ​ഹൂ​ദ​വി​രോ​ധം പ്ര​ക​ടി​പ്പി​ക്കു​ന്ന 541 സം​ഭ​വ​ങ്ങ​ളും ഇ​സ്‌​ലാം വി​രു​ദ്ധ​മാ​യ 100 സം​ഭ​വ​ങ്ങ​ളും അ​തേ വ​ർ​ഷം ഫ്രാ​ൻ​സി​ൽ ഉ​ണ്ടാ​യി.


ഓ​രോ ര​ണ്ടാ​ഴ്ച​യി​ലും ഫ്രാ​ൻ​സി​ൽ ഒ​രു മോ​സ്ക് വീ​തം നി​ർ​മി​ക്ക​പ്പെ​ടു​ന്നു​ണ്ട്. ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ൾ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​തി​ന്‍റെ കാ​ര​ണം ക്രൈ​സ്ത​വ​ വി​ദ്വേ​ഷ​മാ​ണോ എ​ന്നു നി​ശ്ച​യ​മി​ല്ലെ​ങ്കി​ലും ക്രൈ​സ്ത​വ​ർ നി​സം​ഗ​ത വെ​ടി​യ​ണ​മെ​ന്ന് മ​ത-​സം​സ്കാ​ര സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള ഫ്ര​ഞ്ച് പ്ര​സ്ഥാ​ന​ത്തി​ന്‍റെ ത​ല​വ​ൻ എ​ഡ്വാ​ർ​ഡ് ദെ ​ല​മാ​സെ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.