അങ്കിളിനെ കിം തലവെട്ടിക്കൊന്നു, എല്ലാം എന്നോടു പറഞ്ഞു: ട്രംപ്
അങ്കിളിനെ കിം  തലവെട്ടിക്കൊന്നു, എല്ലാം  എന്നോടു പറഞ്ഞു: ട്രംപ്
Saturday, September 12, 2020 12:00 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: ​ഉ​ത്ത​ര​കൊ​റി​യ​ൻ ഏ​കാ​ധി​പതി കിം ​ജോം​ഗ് ഉ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ങ്കി​ൾ ജാം​ഗ് സോം​ഗ് തെ​യി​ക്കി​നെ ത​ല​വെ​ട്ടി കൊ​ല്ല​ൽ ശി​ക്ഷ​യ്ക്കു വി​ധേ​യ​നാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​തി​ന്‍റെ മു​ഴു​വ​ൻ വി​ശ​ദാം​ശ​ങ്ങ​ളും കിം ​ത​ന്നോ​ടു നേ​രി​ട്ടു പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കു​ന്നു. വാ​ഷിം​ഗ്ട​ൺ പോ​സ്റ്റി​ന്‍റെ അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​ർ ബോ​ബ് വു​ഡ്‌​വാ​ർ​ഡ് ട്രം​പി​നെ അ​ഭി​മു​ഖം ചെ​യ്തു പു​റ​ത്തി​റ​ക്കു​ന്ന ‘റേ​ജ്’ എ​ന്ന പു​സ്ത​ക​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ.

കി​മ്മി​ന്‍റെ പി​തൃ​സ​ഹോ​ദ​രി​യു​ടെ ഭ​ർ​ത്താ​വാ​യി​രു​ന്ന ജാംഗ് സോം​ഗ് തെ​യി​ക്ക് 2013ലാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. അ​ധി​കാ​ര​ത്തി​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്തി​യി​രു​ന്ന ഇ​ദ്ദേ​ഹം കി​മ്മി​നോ​ടു വി​ധേ​യ​ത്വം പു​ല​ർ​ത്താ​തി​രു​ന്ന​തി​ലാ​ണു ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്. വി​മാ​ന​വേ​ധ തോ​ക്ക് ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​തെ​ന്നു റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.


എ​ന്നാ​ൽ, ത​ല​വെ​ട്ടി കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു ട്രം​പ് പ​റ​യു​ന്ന​ത്. നി​ല​ത്തു​കി​ട​ന്ന ക​ബ​ന്ധ​ത്തി​ൽ ശി​ര​സ് ക​യ​റ്റി വ​ച്ചു. ഇ​ത് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു കിം ​കാ​ട്ടി​ക്കൊ​ടു​ത്തു​വെ​ന്നും ട്രം​പ് പ​റ​യു​ന്നു. 2018 ജൂ​ണി​ൽ സിം​ഗ​പ്പൂ​രി​ൽ ന​ട​ന്ന ഉ​ച്ച​കോ​ടി​യി​ലാ​ണ് ട്രം​പും കി​മ്മും ആ​ദ്യ​മാ​യി നേ​രി​ട്ടു കാ​ണു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.