ഇസ്രയേൽ-യുഎഇ പൂർണ നയതന്ത്രബന്ധത്തിനു ധാരണ
ഇസ്രയേൽ-യുഎഇ പൂർണ നയതന്ത്രബന്ധത്തിനു ധാരണ
Friday, August 14, 2020 12:13 AM IST
ദു​​ബാ​​യ്/ വാ​​ഷിം​​ഗ്ട​​ൺ: പൂ​​ർ​​ണ ന​​യ​​ത​​ന്ത്ര​​ബ​​ന്ധം സ്ഥാ​​പി​​ക്കാ​​ൻ യു​​​എ​​​ഇ​​​യും ഇ​​​സ്ര​​​യേ​​​ലും ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യ ധാ​​ര​​ണ​​യി​​ലെ​​​ത്തി. യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ലാ​​യി​​രു​​ന്നു ധാ​​ര​​ണ​​യു​​ണ്ടാ​​യ​​ത്.

വെ​​സ്റ്റ് ബാ​​ങ്കി​​ൽ കൂ​​​ടു​​​ത​​​ൽ പ​​​ല​​​സ്തീ​​​ൻ പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ന്ന​​​തും പ​​​ര​​​മാ​​​ധി​​​കാ​​​രം സ്ഥാ​​​പി​​​ക്കു​​​ന്ന​​​തും നി​​​ർ​​​ത്താ​​​ൻ ഇ​​​സ്ര​​​യേ​​​ൽ സ​​​മ്മ​​​തി​​​ച്ച​​​താ​​​യി വൈ​​​റ്റ്ഹൗ​​​സ് വൃ​​​ത്ത​​​ങ്ങ​​​ളും യു​​​ഇ​​​എ​​​യും അ​​​റി​​​യി​​​ച്ചു. ച​​രി​​ത്ര​​പ​​ര​​മാ​​യ ഈ ​​ന​​യ​​ത​​ന്ത്ര​​ബ​​ന്ധം പ​​ശ്ചി​​മേ​​ഷ്യ​​മേ​​ഖ​​ല​​യി​​ൽ സ​​മാ​​ധാ​​നം ഉ​​റ​​പ്പു​​വ​​രു​​ത്തു​​മെ​​ന്ന് ട്രം​​പ് ട്വീ​​റ്റ് ചെ​​യ്തു.

49 വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് ഇ​​സ്ര​​യേ​​ലും യു​​എ​​ഇ​​യും പൂ​​ർ​​ണ ന​​യ​​ത​​ന്ത്ര​​ബ​​ന്ധം സ്ഥാ​​പി​​ക്കു​​ന്ന​​ത്. ടൂ​​റി​​സം, വി​​ദ്യാ​​ഭ്യാ​​സം, ആ​​രോ​​ഗ്യ​​രം​​ഗം, വ്യാ​​പാ​​രം, സു​​ര​​ക്ഷ, നേ​​രി​​ട്ടു​​ള്ള വി​​മാ​​ന​​സ​​ർ​​വീ​​സ്, പ​​രി​​സ്ഥി​​തി, ടെ​​ലി​​ക​​മ്യൂണി​​ക്കേ​​ഷ​​ൻ​​സ് തു​​ട​​ങ്ങി​​യ രം​​ഗ​​ങ്ങ​​ളി​​ൽ ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളും സ​​ഹ​​ക​​ര​​ണം വ്യാ​​പി​​പ്പി​​ക്കും. കൂ​​ടു​​ത​​ൽ അ​​റ​​ബ് , മു​​സ്‌​​ലിം രാ​​ജ്യ​​ങ്ങ​​ൾ യു​​എ​​ഇ​​യു​​ടെ മാ​​തൃ​​ക പി​​ന്തു​​ട​​രു​​മെ​​ന്നാ​​ണു ക​​രു​​തു​​ന്ന​​ത്-​​ട്രം​​പ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. ഏ​​​റെ നാ​​​ൾ നീ​​​ണ്ട ച​​​ർ​​​ച്ച​​​യ്ക്കൊ​​​ടു​​​വി​​​ലാ​​​ണു ക​​​രാ​​​ർ. ട്രം​​​പ്, അ​​​ബു​​​ദാ​​​ബി കി​​​രീ​​​ടാ​​​വ​​​കാ​​​ശി മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ സാ​​​യി​​​ദ് അ​​​ൽ ന​​​ഹ്യാ​​​ൻ, ഇ​​​സ്ര​​​യേ​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു എ​​​ന്നി​​​വ​​​രാ​​​ണു ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.