ബ്രസീലിൽ ഒരു ലക്ഷം മരണം
ബ്രസീലിൽ ഒരു ലക്ഷം  മരണം
Monday, August 10, 2020 12:37 AM IST
ബ്ര​​​സീ​​​ലി​​​യ: കോ​​​വി​​​ഡ് രോ​​​ഗ​​​വ്യാ​​​പ​​​ന തീ​​​വ്ര​​​ത​​​യി​​​ൽ ര​​​ണ്ടാം സ്ഥാ​​​ന​​​ത്തു​​​ള്ള ബ്ര​​​സീ​​​ലി​​​ൽ മ​​​ര​​​ണം ഒ​​​രു ല​​​ക്ഷ​​​ത്തി​​​നു മു​​​ക​​​ളി​​​ലാ​​​യി. 30 ല​​​ക്ഷ​​​ത്തി​​​ലേ​​റെ പേ​​​ർ​​​ക്കാ​​​ണ് ഇ​​​തു​​​വ​​​രെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​ച്ച​​ത്. 21 ല​​​ക്ഷ​​​ത്തി​​​ന​​​ടു​​​ത്തു പേ​​​ർ​​​ക്കു സു​​​ഖ​​​പ്പെ​​​ട്ടു. എ​​​ട്ടു ല​​​ക്ഷ​​​ത്തി​​​ലേ​​റെ ​പേ​​​ർ ചി​​​കി​​​ത്സ​​​യി​​​ലു​​​ണ്ട്.
ആ​​​ദ്യ​​​ത്തെ അ​​​ന്പ​​​തി​​​നാ​​​യി​​​രം മ​​ര​​ണം 90 ദി​​​വ​​​സം​​കൊ​​ണ്ടാ​​യി​​രു​​ന്നു. ര​​​ണ്ടാ​​​മ​​​ത്തെ അ​​​ന്പ​​​തി​​​നാ​​​യി​​​രം മ​​ര​​ണം 50 ദി​​​വ​​​സ​​​ത്തി​​ന​​കം സം​​ഭ​​വി​​ച്ചു.


‌രോ​​​ഗ​​​ബാ​​​ധ ഉ​​​ട​​​ൻ ശ​​​മി​​​ക്കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ല്ല. പ​​​ക്ഷേ, പ്ര​​​സി​​​ഡ​​​ന്‍റ് ബോ​​​ൾ​​​സെ​​​നാ​​​രോ ലോ​​​ക്ക്ഡൗ​​​ണി​​​ൽ ഇ​​​ള​​​വു​​​ക​​​ൾ ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്. കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തി​​​ൽ ​​​ഒ​​​ന്നാം സ്ഥാ​​​ന​​​ത്ത് യു​​​എ​​​സും മൂ​​​ന്നാം സ്ഥാ​​​ന​​​ത്ത് ഇ​​​ന്ത്യ​​​യു​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.