ഗൾഫിൽ കത്തോലിക്കാ പാത്രിയർക്കീസുമാരുടെ അധികാരപരിധി വിപുലീകരിച്ചു
ഗൾഫിൽ കത്തോലിക്കാ പാത്രിയർക്കീസുമാരുടെ അധികാരപരിധി വിപുലീകരിച്ചു
Saturday, August 8, 2020 11:35 PM IST
വ​ത്തി​ക്കാ​ൻ സി​റ്റി: ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ പൗ​ര​സ്ത്യ ക​ത്തോ​ലി​ക്കാ സ​ഭാം​ഗ​ങ്ങ​ൾ​ക്കു​ള്ള അ​ജ​പാ​ല​ന ശു​ശ്രൂ​ഷ​ക​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പൗ​ര​സ്ത്യ ക​ത്തോ​ലി​ക്കാ പാ​ത്രി​യ​ർ​ക്കീ​സു​മാ​രു​ടെ അ​ധി​കാ​ര​പ​രി​ധി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ വി​പു​ലീ​ക​രി​ച്ചു. നി​ല​വി​ലു​ള്ള നോ​ർ​ത്ത് അ​റേ​ബ്യ​ൻ, സൗ​ത്ത് അ​റേ​ബ്യ​ൻ ല​ത്തീ​ൻ അ​പ്പ​സ്തോ​ലി​ക വി​കാ​രി​യാ​ത്തു​ക​ളു​മാ​യി ഏ​കോ​പി​പ്പി​ച്ച് പൗ​ര​സ്ത്യ ക​ത്തോ​ലി​ക്ക​രു​ടെ അ​ജ​പാ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നാ​ണ് വ​ത്തി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. കോ​പ്റ്റി​ക്, മാ​റോ​നൈ​റ്റ്, അ​ന്ത്യോ​ക്യ​ൻ, മെ​ൽ​ക്കൈ​റ്റ്, ക​ൽ​ദാ​യ, അ​ർ​മേ​നി​യ​ൻ എ​ന്നീ ആ​റു പൗ​ര​സ്ത്യ ക​ത്തോ​ലി​ക്കാ വ്യ​ക്തി​സ​ഭ​ക​ളെ സം​ബ​ന്ധി​ക്കു​ന്ന​താ​ണ് മാ​ർ​പാ​പ്പ​യു​ടെ ഈ ​പു​തി​യ തീ​രു​മാ​നം.

മു​സ്‌ലിം ഭൂ​രി​പ​ക്ഷ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഈ ​പൗ​ര​സ്ത്യ സ​ഭ​ക​ൾ​ക്കു ഗ​ൾ​ഫി​ൽ സ്വ​യം​ഭ​ര​ണാ​ധി​കാ​രം ന​ല്കു​ന്ന​തു​വ​ഴി പ്രാ​ദേ​ശി​ക ബ​ന്ധ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​നും സ​ഭ​ക​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം വ​ള​ർ​ത്താ​നും വ​ത്തി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്നു. പൗ​ര​സ്ത്യ സ​ഭ​ക​ളു​ടെ കാ​നോ​ൻ നി​യ​മ​മ​നു​സ​രി​ച്ച് ഈ ​പ്ര​ദേ​ശ​ത്തു സ​ഭാ​സി​ന​ഡു​ക​ൾ വി​കാ​രി​യ​ത്തു​ക​ളോ രൂ​പ​ത​ക​ളോ സ്ഥാ​പി​ക്കു​ന്ന​തി​ന് തു​ട​ർ​ന്നും വ​ത്തി​ക്കാ​ന്‍റെ അ​നു​മ​തി ആ​വ​ശ്യ​മാ​ണെ​ന്നു രേ​ഖ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.


2003 മു​ത​ൽ ല​ത്തീ​ൻ അ​പ്പ​സ്തോ​ലി​ക് വി​കാ​രി​യാ​ത്തി​ന്‍റെ കീ​ഴി​ലാ​യി​രു​ന്ന വി​ശ്വാ​സി​ക​ൾ​ക്ക് നേ​രി​ട്ട് അ​ജ​പാ​ല​ന ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കാ​ൻ പൗ​ര​സ്ത്യ ക​ത്തോ​ലി​ക്കാ പാ​ത്രി​യാ​ർ​ക്കീ​സു​മാ​ർ​ക്ക് ഇ​നി സാ​ധി​ക്കും. അ​തേ​സ​മ​യം, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽനി​ന്ന് വ​ന്ന് ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ സ​ഭാം​ഗ​ങ്ങ​ൾ​ക്ക് നോ​ർ​ത്ത് അ​റേ​ബ്യ​ൻ, സൗ​ത്ത് അ​റേ​ബ്യ​ൻ അ​പ്പ​സ്തോ​ലി​ക വി​കാ​രി​യാ​ത്തു​ക​ൾ തു​ട​ർ​ന്നും അ​ജ​പാ​ല​ന ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കും.

എ​ന്നാ​ൽ, ഭാ​ര​ത​ത്തി​ൽ നി​ന്നു​ള്ള പൗ​ര​സ്ത്യ ക​ത്തോ​ലി​ക്കാ സ​ഭ​ക​ളാ​യ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ​യും സീ​റോ മ​ല​ങ്ക​ര സ​ഭ​യു​ടെ​യും അ​ജ​പാ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ടം നോ​ർ​ത്ത് അ​റേ​ബ്യ​ൻ, സൗ​ത്ത് അ​റേ​ബ്യ​ൻ വി​കാ​രി​യ​ാത്തു​ക​ൾ ത​ന്നെ​യാ​യി​രി​ക്കും നി​ർ​വ​ഹി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.