കോവിഡ്: ബ്രസീലിൽ രണ്ടു മെത്രാന്മാരും 21 വൈദികരും മരിച്ചു
Thursday, August 6, 2020 11:48 PM IST
റോം: ​കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ലോ​ക​ത്ത് ര​ണ്ടാ​മ​തു​ള്ള ബ്ര​സീ​ലി​ൽ ഇ​തു​വ​രെ 347 ക​ത്തോ​ലി​ക്കാ വൈ​ദി​ക​രും ഒ​ന്പ​തു മെ​ത്രാ​ന്മാ​രും രോ​ഗ​ബാ​ധി​ത​രാ​യി​ട്ടു​ണ്ട്. അ​വ​രി​ൽ 21 വൈ​ദി​ക​രും ര​ണ്ടു മെ​ത്രാ​ന്മാ​രും അ​ന്ത​രി​ച്ചു.ബ്ര​സീ​ലി​യ​ൻ മെ​ത്രാ​ൻ സ​മി​തി​യെ ഉ​ദ്ധ​രി​ച്ച് ഇ​റ്റാ​ലി​യ​ൻ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​സ്ഐആർ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഉ​ത്ത​ര​ബ്ര​സീ​ലി​ലെ ആ​മ​സോ​ൺ പ്ര​ദേ​ശ​ത്തെ പാ​രാ, അ​മാ​പാ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് രോ​ഗ​ബാ​ധ രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. 28ല​ക്ഷം പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.