സ്പേസ് എക്സ് സഞ്ചാരികൾ ഭൂമിയിലെത്തി
സ്പേസ് എക്സ് സഞ്ചാരികൾ ഭൂമിയിലെത്തി
Tuesday, August 4, 2020 12:18 AM IST
കേ​​​​പ് കാ​​​​ന​​​​വ​​​​ൽ: ഇ​​​ലോ​​​​ൺ മ​​​​സ്കി​​​​ന്‍റെ സ്പേ​​​​സ് എ​​​​ക്സ് ക​​​​ന്പ​​​​നി​​​​യു​​​​ടെ ഡ്രാ​​​​ഗ​​​​ൺ പേ​​​​ട​​​​ക​​​​ത്തി​​​​ൽ ര​​​​ണ്ട് നാ​​​​സാ ബ​​​​ഹി​​​​രാ​​​​കാ​​​​ശ സ​​​​ഞ്ചാ​​​​രി​​​​ക​​​​ൾ ഭൂ​​​​മി​​​​യി​​​​ൽ തി​​​​രി​​​​ച്ചെ​​​​ത്തി. മെ​​​​ക്സി​​​​ക്കോ ഉ​​​​ൾ​​​​ക്ക​​​​ട​​​​ലി​​​​ലാ​​​​ണു പേ​​​​ട​​​​കം പ​​​​തി​​​​ച്ച​​​​ത്. 45 വ​​​​ർ​​​​ഷ​​​​ത്തി​​​​നു ശേ​​​​ഷം ആ​​​​ദ്യ​​​​മാ​​​​യാ​​ണു യു​​​​എ​​​​സ് ബ​​​​ഹി​​​​രാ​​​​കാ​​​​ശ സ​​​​ഞ്ചാ​​​​രി​​​​ക​​​​ൾ ദൗ​​​​ത്യം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി ക​​​​ട​​​​ലി​​​​ൽ പേ​​​​ട​​​​ക​​​​ത്തി​​​​ൽ തി​​​​രി​​​​ച്ചെ​​​​ത്തു​​​​ന്ന​​​​ത്. വ്യാ​​​​വ​​​​സാ​​​​യി​​​​ക അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ നി​​​​ർ​​​​മി​​​​ച്ച പേ​​​​ട​​ക​​​​ത്തി​​​​ൽ ബ​​​​ഹി​​​​രാ​​​​കാ​​​​ശ സ​​​​ഞ്ചാ​​​​രി​​​​ക​​​​ൾ ഭൂ​​​​മി​​​​യി​​​​ൽ തി​​​​രി​​​​ച്ചെ​​​​ത്തു​​​​ന്ന​​​​തും ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ്.


ര​​​​ണ്ടു മാ​​​​സം അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര ബ​​​​ഹി​​​​രാ​​​​കാ​​​​ശ നി​​​​ല​​​​യ​​​​ത്തി​​​​ൽ ചെ​​​​ല​​​​വ​​​​ഴി​​​​ച്ച സ​​​​ഞ്ചാ​​​​രി​​​​ക​​​​ൾ ഒ​​​​രു ദി​​​​വ​​​​സ​​​​മെ​​​​ടു​​​​ത്താ​​​​ണ് എ​​​​ൻ​​​​ഡ​​​​വ​​​​ർ പേ​​​​ട​​​​ക​​​​ത്തി​​​​ൽ ഭൂ​​​​മി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്. പെ​​​​ൻ​​​​സാ​​​​ക്ലോ​​​​സ​​​​യി​​​​ൽ​​​​നി​​​​ന്ന് 40 മൈ​​​​ൽ അ​​​​ക​​​​ലെ മെ​​​​ക്സി​​​​ക്കോ ക​​​​ട​​​​ലി​​​​ടു​​​​ക്കി​​​​ൽ പാ​​​​ര​​ഷൂ​​​​ട്ടി​​​​ലാ​​​​ണ് പേ​​​​ട​​​​കം ലാ​​​​ൻ​​​​ഡ് ചെ​​​​യ്ത​​​​ത്. സ്പേ​​​​സ് എ​​​​ക്സ് ഫാ​​​​ൽ​​​​ക്ക​​​​ൺ റോ​​​​ക്ക​​​​റ്റി​​​​ൽ മേ​​​​യ് 30നാ​​​​ണ് എ​​​​ൻ​​​​ഡ​​​​വ​​​​ർ വി​​​​ക്ഷേ​​​​പി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.