കോവിഡ്: നൂറു വർഷത്തിനിടെ ആദ്യമായി വിക്ടോറിയ അതിർത്തികൾ അടച്ചു
Tuesday, July 7, 2020 12:35 AM IST
മെ​​​ൽ​​​ബ​​​ൺ: കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്ത​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​യി​​​ലെ വി​​​ക്ടോ​​​റി​​​യ സം​​​സ്ഥാ​​​നം ന്യൂ ​​​സൗ​​​ത്ത് വെ​​​യി​​​ൽ​​​സ് സം​​​സ്ഥാ​​​ന​​​വു​​​മാ​​​യു​​​ള്ള അ​​​തി​​​ർ​​​ത്തി അ‌‌​​​ട​​​ച്ചു.

വി​​​ക്ടോ​​​റി​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഡാ​​​നി​​​യ​​​ൽ ആ​​​ൻ​​​ഡ്രൂ​​​സ് ആ​​​ണു പ്ര​​​ഖ്യാ​​​പ​​​നം ന‌‌​​​ട​​​ത്തി​​​യ​​​ത്. ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ ഏ​​​റ്റ​​​വും അ​​​ധി​​​കം ജ​​​ന​​​സം​​​ഖ്യ​​​യു​​​ള്ള സം​​​സ്ഥാ​​​ന​​​മാ​​​ണ് ന്യൂ ​​​സൗ​​​ത്ത് വെ​​​യി​​​ൽ​​​സ്.


24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ വി​​​ക്ടോ​​​റി​​​യ​​​യി​​​ൽ 127 കോ​​​വി​​​ഡ് കേ​​​സു​​​ക​​​ളും ര​​​ണ്ടു മ​​​ര​​​ണ​​​വും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​രു​​​ന്നു. വി​​​ക്ടോ​​​റി​​​യ​​​യി​​​ൽ ആ​​​കെ മ​​​ര​​​ണം 22 ആ​​​യി. ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ ആ​​​കെ മ​​​ര​​​ണം 106.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.