പാക്കിസ്ഥാനിൽ ട്രെയിനും ബസും കൂട്ടിയിടിച്ച് 19 സിക്ക് തീർഥാടകർ മരിച്ചു
Saturday, July 4, 2020 1:48 AM IST
ലാ​​​​​​ഹോ​​​​​​ർ: പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​നി​​​​​​ലെ പ​​​​​​ഞ്ചാ​​​​​​ബ് പ്ര​​​​​​വി​​​​​​ശ്യ​​​​​​യി​​​​​​ൽ മി​​​​​​നി ബ​​​​​​സും ട്രെ​​​​​​യി​​​​​​നും കൂ​​​​​​ട്ടി​​​​​​യി​​​​​​ടി​​​​​​ച്ച് 19 പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​നി സി​​​​​​ക്ക് തീ​​​​​​ർ​​​​​​ഥാ​​​​​​ട​​​​​​ക​​​​​​ർ മ​​​​​​രി​​​​​​ച്ചു. ക​​​​​​റാ​​​​​​ച്ചി​​​​​​യി​​​​​​ൽ​​​​​​നി​​ന്നു ലാ​​​​​​ഹോ​​​​​​റി​​​​​​ലേ​​​​​​ക്ക് പോ​​​​​​വു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്ന ഷാ ​​​​​​ഹു​​​​​​സൈ​​​​​​ൻ എ​​​​​​ക്സ്പ്ര​​​​​​സ് ഫ​​​​​​റൂ​​​​​​ഖാ​​​​​​ബാ​​​​​​ദി​​​​​​ലെ ആ​​​​​​ളി​​​​​​ല്ലാ ലെ​​​​​​വ​​​​​​ൽ ക്രോ​​​​​​സി​​​​​​ൽ വ​​​​​​ച്ചാ​​​​​​ണ് സി​​​​​​ക്ക് തീ​​​​​​ർ​​​​​​ഥാ​​​​​​ട​​​​​​ക​​​​​​രു​​​​​​ടെ ബ​​​​​​സി​​​​​​ൽ ഇ​​​​​​ടി​​​​​​ച്ച​​​​​​ത്. അ​​​​​​പ​​​​​​ക​​​​​​ട​​​​​​ത്തി​​​​​​ൽ 29 പേ​​​​​​ർ മ​​​​​​രി​​​​​​ച്ച​​​​​​താ​​​​​​യി ഈ​​​​​​വാ​​​​​​ക്യൂ ട്ര​​​​​​സ്റ്റ് പ്രോ​​​​​​പ്പ​​​​​​ർ​​​​​​ട്ടി ബോ​​​​​​ർ​​​​​​ഡ് വ​​​​​​ക്താ​​​​​​വ് അ​​​​​​മീ​​​​​​ർ ഹാ​​​​​​ഷ്മി പ​​​​​​റ​​​​​​ഞ്ഞു.


മ​​​​രി​​​​ച്ച​​​​വ​​​​ര്‍ ഒ​​​​രു കു​​​​ടും​​​​ബ​​​​ത്തി​​​​ല്‍ പെ​​​​ട്ട​​​​വ​​​​രാ​​​​ണ്. സി​​​​ക്ക് തീ​​​​ര്‍ഥാ​​​​ട​​​​ന കേ​​​​ന്ദ്ര​​​​മാ​​​​യ ന​​​​ന്‍കാ​​​​ന സ​​​​ന്ദ​​​​ര്‍ശി​​​​ച്ച ശേ​​​​ഷം വീ​​​​ട്ടി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങും വ​​​​ഴി​​​​യാ​​​​ണ് അ​​​​പ​​​​ക​​​​ടം. പ്ര​​​​ധാ​​​​ന​​​​വ​​​​ഴി​​​​യി​​​​ല്‍ റെ​​​​യി​​​​ല്‍വേ ഗേ​​​​റ്റ് അ​​​​ട​​​​ച്ചി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ല്‍ ഡ്രൈ​​​​വ​​​​ര്‍ കുറുക്കുവ​​​​ഴി​​​​യി​​​​ലൂ​​​​ടെ സ​​​​ഞ്ച​​​​രി​​​​ച്ച​​​​പ്പോ​​​​ഴാ​​യി​​രു​​ന്നു അ​​​​പ​​​​ക​​ട​​മെ​​​​ന്ന് പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.