ഉസാമ ബിൻ ലാദൻ രക്തസാക്ഷിയെന്ന് ഇമ്രാൻ ഖാൻ
ഉസാമ ബിൻ ലാദൻ രക്തസാക്ഷിയെന്ന് ഇമ്രാൻ ഖാൻ
Friday, June 26, 2020 12:10 AM IST
ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: യു​​എ​​സ് നേ​​വി സീ​​ലു​​ക​​ൾ വ​​ധി​​ച്ച അ​​ൽ​​ക്വ​​യ്ദ ഭീ​​ക​​ര​​നേ​​താ​​വ് ഉ​​സാ​​മ ബി​​ൻ ലാ​​ദ​​നെ ര​​ക്തസാ​​ക്ഷി​​യെ​​ന്നു വി​​ശേ​​ഷി​​പ്പി​​ച്ച പാ​​ക് പ്ര​​ധാ​​ന​​മ​​ന്ത്രി ഇ​​മ്രാ​​ൻ ഖാ​​ന്‍റെ പ്രസ്താവന വി​​വാ​​ദ​​മാ​​യി. ഇ​​സ്​​ലാ​​മാ​​ബാ​​ദി​​നെ അ​​റി​​യി​​ക്കാ​​തെ​​യാ​​ണ് യു എസ് അ​​ബോ​​ട്ടാ​​ബാ​​ദി​​ൽ ക​​ട​​ന്ന് 2011 മേ​​യി​​ൽ ബി​​ൻ​​ ലാ​​ദ​​നെ വ​​ധി​​ച്ച​​ത്. അ​​തി​​നു​​ശേ​​ഷം എ​​ല്ലാ​​വ​​രും പാ​​ക്കി​​സ്ഥാ​​നെ അ​​ധി​​ക്ഷേ​​പി​​ക്കാ​​ൻ തു​​ട​​ങ്ങി​​യെ​​ന്ന് ഇ​​മ്രാ​​ൻ പ​​രി​​ത​​പി​​ച്ചു. ഭീ​​ക​​ര​​ വി​​രു​​ദ്ധ​​യു​​ദ്ധ​​ത്തെ പി​​ന്താ​​ങ്ങി​​യ മ​​റ്റൊ​​രു രാ​​ജ്യ​​ത്തി​​നും ഇ​​ത്ത​​രം ദു​​ര​​വ​​സ്ഥ നേ​​രി​​ടേ​​ണ്ടി വ​​ന്നി​​ട്ടി​​ല്ല. അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ലെ യു​​എ​​സ് പ​​രാ​​ജ​​യ​​ത്തി​​നും പാ​​ക്കി​​സ്ഥാ​​ൻ പ​​ഴി കേ​​ൾ​​ക്കേ​​ണ്ടി​​വ​​ന്നു​​വെ​​ന്നു ഇ​​മ്രാ​​ൻ പാ​​ർ​​ല​​മെ​​ന്‍റി​​ൽ ന​​ട​​ത്തി​​യ പ്ര​​സം​​ഗ​​ത്തി​​ൽ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.