ഒമാനിൽനിന്നു 28 മുതൽ ജൂൺ 7 വരെ 15 സർവീസുകൾ
ഒമാനിൽനിന്നു  28 മുതൽ  ജൂൺ 7 വരെ  15 സർവീസുകൾ
Tuesday, May 26, 2020 12:31 AM IST
മ​സ്ക​റ്റ്: വ​ന്ദേ​ഭാ​ര​ത് ദൗ​ത്യ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി (ഫേ​സ് 2 പ്ല​സ്‌) ഇ​ന്ത്യ​യി​ലെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് എ​യ​ർ ഇ​ന്ത്യ​യും, അ​നു​ബ​ന്ധ ക​മ്പ​നി​യാ​യ എ​യ​ർ​ഇ​ന്ത്യാ എ​ക്സ്പ്ര​സും സ​ലാ​ല​യി​ൽനി​ന്നും മ​സ്ക​റ്റി​ൽനി​ന്നു​മാ​യി 15 സ​ർ​വീ​സു​ക​ൾ ന​ട​ത്തും. 28 ന് ​തു​ട​ങ്ങി ജൂ​ൺ 7 വ​രെ​യാ​ണ് സ​ർ​വീ​സു​ക​ൾ. സ​ലാ​ല​യി​ൽനി​ന്നു ക​ണ്ണൂ​രി​ലേ​ക്ക് മൂ​ന്നും, മ​സ്ക​റ്റി​ൽനി​ന്നു കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് എ​ഴും, ജ​യ്‌​പുർ, അ​ഹ​മ്മ​ദാ​ബാ​ദ്, ഭൂ​വ​നേ​ശ്വ​ർ, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ഒ​രോ സ​ർ​വീ​സു​ക​ളു​മാ​ണ് ന​ട​ത്തു​ക. യാ​ത്ര​ക്കാ​രു​ടെ പ​ട്ടി​ക ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി കാ​ര്യാ​ല​യ​ത്തി​ൽ ത​യാ​റാ​കു​ന്നു​ണ്ട്.


നി​ല​വി​ൽ എം​ബ​സി​യി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന ഗ​ർ​ഭി​ണി​ക​ൾ, വ​യോ​ധി​ക​ർ, തു​ട​ർ​ചി​കി​ൽ​സ ആ​വ​ശ്യ​മു​ള്ള​വ​ർ, തൊ​ഴി​ൽ സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന​വ​ർ തു​ട​ങ്ങി അ​ടി​യ​ന്തര സ്വ​ഭാ​വം ക​ണ​ക്കി​ലെ​ടു​ത്ത് എം​ബ​സി​യി​ൽനി​ന്ന് ഇ-​മെ​യി​ൽ വ​ഴി​യും നേ​രി​ട്ട് ഫോ​ണി​ലും ബ​ന്ധ​പ്പെ​ടു​മെ​ന്ന് എം​ബ​സി അ​റി​യി​ച്ചു. ഈ​യാ​ഴ്ചത​ന്നെ ഇ​ൻ​ഡി​ഗോ മ​സ്ക​റ്റി​ൽനി​ന്നു പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ ന​ട​ത്തും.

സേ​വ്യ​ർ കാ​വാ​ലം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.