2000 താലിബാൻകാരെ മോചിപ്പിക്കുന്നു
Tuesday, May 26, 2020 12:31 AM IST
കാ​​​ബൂ​​​ൾ: ര​​​ണ്ടാ​​​യി​​​രം താ​​​ലി​​​ബാ​​​ൻ ത​​​ട​​​വു​​​കാ​​​രെ ഉ​​​ട​​​ൻ മോ​​​ചി​​​പ്പി​​​ക്കു​​​മെ​​​ന്ന് അ​​​ഫ്ഗാ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഷ്റ​​​ഫ് ഗ​​​നി. ഈ​​​ദു​​​ൾ ഫി​​​ത്ത​​​ർ പ്ര​​​മാ​​​ണി​​​ച്ച് മൂ​​​ന്നു ദി​​​വ​​​സ​​​ത്തെ വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​നു താ​​​ലി​​​ബാ​​​ൻ ത​​​യാ​​​റാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഈ ​​​ന​​​ട​​​പ​​​ടി. ദോ​​​ഹ​​​യി​​​ൽ യു​​​എ​​​സും താ​​​ലി​​​ബാ​​​നും ഒ​​​പ്പു​​​വ​​​ച്ച ക​​​രാ​​​ർ പ്ര​​​കാ​​​രം അ​​​യ്യാ​​​യി​​​രം ത​​​ട​​​വു​​​കാ​​​രെ​​​യാ​​​ണു വി​​​ട്ട​​​യ​​​യ്ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത്.

ഇ​​​തി​​​ന​​​കം ആ​​​യി​​​രം പേ​​​രെ കാ​​​ബൂ​​​ൾ ഭ​​​ര​​​ണ​​​കൂ​​​ടം വി​​​ട്ട​​​യ​​​ച്ചു. നി​​​ശ്ചി​​​ത എ​​​ണ്ണം സൈ​​​നി​​​ക​​​രെ വി​​​ട്ട​​​യയ്ക്കാ​​​മെ​​​ന്ന വാ​​​ഗ്ദാ​​​ന​​​ത്തി​​​ൽ​​​നി​​​ന്നു താ​​​ലി​​​ബാ​​​ൻ പി​​​ന്നോ​​​ട്ടു പോ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് മേ​​​യ് 11നു ​​​ത​​​ട​​​വു​​​കാ​​​രു​​​ടെ മോ​​​ച​​​നം കാ​​​ബൂ​​​ൾ നി​​​ർ​​​ത്തി​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​നു താ​​​ലി​​​ബാ​​​ൻ മു​​​ൻ​​​കൈ​​​യെ​​​ടു​​​ത്ത സ്ഥി​​​തി​​​ക്ക് ഇ​​​നി സ​​​മാ​​​ധാ​​​ന പ്ര​​​ക്രി​​​യ മു​​​ന്നോ​​​ട്ടു കൊ​​​ണ്ടു​​​പോ​​​കാ​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ​​​യെ​​​ന്ന് ഗ​​​നി വ്യ​​​ക്ത​​​മാ​​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.