ഫ്രാൻസിൽ ആരാധനാലയങ്ങൾ തുറന്നേക്കും
Sunday, May 24, 2020 12:18 AM IST
പാരീസ്: ആരാധനാലയങ്ങൾ തുറക്കുന്നതിന് അനുമതി നല്കുന്നത് പരിഗണനയിലുണ്ടെന്നു ഫ്രാൻസ്. സാമൂഹ്യഅകലവും മറ്റു മുൻകരുതലുകളും നിർബന്ധമായിരിക്കും. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ ഇറക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രണ്ടു മാസം മുന്പാണ് മതചടങ്ങുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ആരാധനാലയങ്ങളിൽ മാസ്കും കൈകഴുകലും ഒരു മീറ്റർ അകലം പാലിക്കലും നിർബന്ധമാക്കി ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവദിക്കലാണ് മന്ത്രാലയം ആലോചിക്കുന്നത്.