ഒമാനിൽ ഇന്നലെ 372 രോഗികൾ: കൂടുതൽ വിമാനങ്ങൾ കാത്ത് പ്രവാസികൾ
Thursday, May 21, 2020 12:00 AM IST
മ​സ്ക​റ്റ്: ഇ​ന്ന​ലെ 220 വി​ദേ​ശി​ക​ൾ​ക്കും 152 സ്വ​ദേ​ശി​ക​ൾ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ സു​ൽ​ത്താ​നേ​റ്റ് ഓ​ഫ് ഒ​മാ​നി​ൽ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 6043 ആ​യി. മ​ര​ണം 27. വ​ന്ദേ​ഭാ​ര​ത് ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ സ​ലാ​ല​യി​ൽനി​ന്നു കോ​ഴി​ക്കോ​ട്ടേ​ക്കും മ​സ്ക​റ്റി​ൽനി​ന്നു ബം​ഗ​ളൂ​രുവിലേ​ക്കും എ​യ​ർ ഇ​ന്ത്യ അ​ധി​ക​സ​ർ​വീ​സ് ന​ട​ത്തി.

വ​ന്ദേ​ഭാ​ര​ത് ദൗ​ത്യ​ത്തി​ന്‍റെ മൂ​ന്നാം ഘ​ട്ട​ത്തി​ൽ മ​സ്ക​റ്റി​ലെ പ്ര​വാ​സി​ക​ൾ കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​ന്ത്യ​ൻ എം​ബ​സി വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​വ​രു​ടെ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണു യാ​ത്ര​ക്കാ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത്.

മു​ഖാ​വ​ര​ണ​ങ്ങ​ൾ​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്നു മ​സ്ക​റ്റ് മു​നി​സി​പ്പ​ൽ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഒ​മാ​നി​ൽ ഈ​ദ് പ്ര​മാ​ണി​ച്ചു​ള്ള പൊ​തു​അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. മേയ് 23 തു​ട​ങ്ങി 27 വ​രെ​യാ​ണ് പൊ​തു സ്വ​കാ​ര്യ മേ​ഖ​ല​യ്ക്ക് അ​വ​ധി.

ഇ​തി​നി​ടെ, ഈ​ദ് അ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള എ​ല്ലാ കൂ​ട്ടാ​യ്മ​ക​ളും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പോ​ലീ​സ് (ആ​ർ.​ഒ.​പി )ആ​വ​ശ്യ​പ്പെ​ട്ടു. വീ​ട് സ​ന്ദ​ർ​ശ​ന​ങ്ങ​ൾ, പ​ര​ന്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള ആ​ഘോ​ഷ​ങ്ങ​ൾ​ക്കു​ൾ​പ്പെ​ടെ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി രൂ​പം കൊ​ണ്ട ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യാ​യ സു​പ്രീം ക​മ്മി​റ്റി​യു​ടെ ക​ർ​ശ​ന വി​ല​ക്കു​ണ്ട്. വി​ല​ക്ക് ലം​ഘി​ക്കു​ന്ന​വ​ർ ക​ർ​ശ​ന നി​യ​മ ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് ആ​ർ.​ഒ.​പി അ​റി​യി​ച്ചു. ഇ​ന്ന​ലെ ഒ​രു ഒ​മാ​നി റി​യാ​ലി​ന് 196 രൂ​പ 40 പൈ​സ​യാ​യി​രു​ന്നു വി​നി​മ​യ നി​ര​ക്ക്.

സേ​വ്യ​ർ കാ​വാ​ലം

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.