നേവി ക്യാപ്റ്റനെ വിഡ്ഢി എന്നു വിളിച്ച മേധാവിക്കു പണിപോയി
Thursday, April 9, 2020 12:13 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​ദ്ധ​​​ക്ക​​​പ്പ​​​ലി​​​ലെ കോ​​​വി​​​ഡ് ബാ​​​ധ പ​​​ര​​​സ്യ​​​പ്പെ​​​ടു​​​ത്തി​​​യ ക്യാ​​​പ്റ്റ​​​നെ വി​​​ഡ്ഢി എ​​​ന്നു വി​​​ളി​​​ച്ച സേ​​​നാ​​​മേ​​​ധാ​​​വി​​​യു​​​ടെ പ​​​ണി​​​പോ​​​യി. അ​​​മേ​​​രി​​​ക്ക​​​ൻ നാ​​​വി​​​ക​​​സേ​​​ന​​​യു​​​ടെ ആ​​​ക്‌​​​ടിം​​​ഗ് സെ​​​ക്ര​​​ട്ട​​​റി തോ​​​മ​​​സ് മോ​​​ഡ്‌​​​ലി​​​യു​​​ടെ രാ​​​ജി സ്വീ​​​ക​​​രി​​​ച്ചു. പ​​​ക​​​രം ആ​​​ക്‌​​​ടിം​​​ഗ് നേ​​​വി സെ​​​ക്ര​​​ട്ട​​​റി​​​യെ നി​​​യ​​​മി​​​ക്കു​​​ക​​​യും ചെ​​​യ്തു.

യു​​​എ​​​സ്എ​​​സ് തി​​​യ​​​ഡോ​​​ർ റൂ​​​സ്‌​​​വെ​​​ൽ​​​റ്റ് എ​​​ന്ന വി​​​മാ​​​ന​​​വാ​​​ഹി​​​നി ക​​​പ്പ​​​ലി​​​ലെ നാ​​​വി​​​ക​​​രെ ഉ​​​ട​​​ൻ ഒ​​​ഴി​​​പ്പി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ കോ​​​വി​​​ഡ് അ​​​വ​​​രെ കീ​​​ഴ്പ്പെ​​​ടു​​​ത്തു​​​മെ​​​ന്നു പ​​​റ​​​ഞ്ഞ് ക്യാ​​​പ്റ്റ​​​ൻ ബ്രെ​​​റ്റ് ക്രോ​​​സി​​​യ​​​ർ മേ​​​ല​​​ധി​​​കാ​​​രി​​​ക​​​ൾ​​​ക്ക് എ​​​ഴു​​​തി. ഇ​​​തു മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വ​​​ന്നു. തു​​​ട​​​ർ​​​ന്നു ക്രോ​​​സി​​​യ​​​റെ ഡി​​​സ്മി​​​സ് ചെ​​​യ്തു. ഡി​​​സ്മി​​​സ​​​ൽ വി​​​ശ​​​ദീ​​​ക​​​രി​​​ക്കാ​​​ൻ മോ​​​ഡ്‌​​​ലി ക​​​പ്പ​​​ലി​​​ൽ ചെ​​​ന്ന് നാ​​​വി​​​ക​​​രെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്തു. സ​​​ഭ്യേ​​​ത​​​ര പ്ര​​​യോ​​​ഗ​​​ങ്ങ​​​ൾ​​​വ​​​രെ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന പ്ര​​​സം​​​ഗ​​​ത്തി​​​ലാ​​​ണ് ക്രോ​​​സി​​​യ​​​റെ വി​​​ഡ്ഡി എ​​​ന്നു വി​​​ളി​​​ച്ച​​​ത്.


ഇ​​​തു പ​​​ര​​​ക്കെ വി​​​മ​​​ർ​​​ശി​​​ക്ക​​​പ്പെ​​​ട്ട​​​തോ​​​ടെ മോ​​​ഡ്‌​​​ലി​​​ക്ക് രാ​​​ജി​​​വ​​​യ്ക്കാ​​​തെ മാ​​​ർ​​​ഗ​​​മി​​​ല്ലെ​​​ന്നാ​​​യി. പ്ര​​​തി​​​രോ​​​ധ​ സെ​​​ക്ര​​​ട്ട​​​റി മാ​​​ർ​​​ക്ക് എ​​​സ്. പ​​​ർ​​​മോ​​​ഡ്‌​​​ലി​​​യോ​​​ട് രാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.
ക്യാ​​​പ്റ്റ​​​ൻ ക്രോ​​​സി​​​യ​​​ർ ക​​​ത്തെ​​​ഴു​​​തി​​​യ​​​തി​​​നെ നേ​​​ര​​​ത്തേ വി​​​മ​​​ർ​​​ശി​​​ച്ച പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ഇ​​​ന്ന​​​ലെ ക്രോ​​​സി​​​യ​​​ർ മി​​​ക​​​ച്ച സൈ​​​നി​​​ക​​​നാ​​​യി​​​രു​​​ന്നെ​​​ന്നു പ​​​റ​​​ഞ്ഞു.

അ​​​യ്യാ​​​യി​​​രം നാ​​​വി​​​ക​​​ർ ഉ​​​ള്ള തി​​​യ​​​ഡോ​​​ർ റൂ​​​സ്‌​​​വെ​​​ൽ​​​റ്റി​​​ൽ 230-ലേ​​​റെ​​​പ്പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. മാ​​​ർ​​​ച്ച് ആ​​​ദ്യം വി​​​യ​​​റ്റ്നാ​​​മി​​​ൽ ക​​​പ്പ​​​ൽ എ​​​ത്തി​​​യി​​​രു​​​ന്നു. അ​​​വി​​​ടെ​​​നി​​​ന്നു കോ​​​വി​​​ഡ് പ​​​ിടി​​​ച്ചെ​​​ന്നാ​​​ണു ക​​​രു​​​തു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.