ജേ ബെനഡിക്‌ട്, പ​​​ട്രീ​​​ഷ്യ എന്നിവർ കോവിഡ് മൂലം മരിച്ചു
Wednesday, April 8, 2020 12:00 AM IST
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക​​​​ൻ ന​​​​ട​​​​ൻ ജേ ​​​​ബെ​​​​ന​​​​ഡി​​​​ക്‌​​​​ടും (68) ന‌​ടി പ​​​​ട്രീ​​​​ഷ്യ ബോ​​​​സ് വ​​​​ർ​​​​ത്തും (86) കോ​​​​വി​​​​ഡ് മൂ​​​​ലം മ​​​​ര​​​​ിച്ചു. ദ ​​​​ഡാ​​​​ർ​​​​ക്ക് നൈ​​​​റ്റ് റൈ​​​​സ​​​​സ്, ഏ​​​​ലി​​​​യ​​​​ൻ​​​​സ് തു​​​​ട​​​​ങ്ങി​​​​യ സി​​​​നി​​​​മ​​​​ക​​​​ളി​​​​ൽ ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​യ അ​​​​ഭി​​​​ന​​​​യം കാ​​​​ഴ്ച​​​​വ​​​​ച്ച ന​ട​നാ​യി​രു​ന്നു ജേ ​ബെ​ന​ഡി​ക്ട്.

ബ്രി​​​​ട്ട​​​​നി​​​​ൽ ദീ​​​​ർ​​​​ഘ​​​​കാ​​​​ലം ഓ​​​​ടി​​​​യ ടി​​​​വി സീ​​​​രി​​​​യ​​​​ൽ ‘എ​​​​മ്മ​​​​ർ​​​​ഡെ​​​​യ്‌​​​​ലി’​​​​ൽ അ​​​​ഭി​​​​ന​​​​യി​​​​ച്ചു. ന​​​​ടി ഫീ​​​​ബ് സ്കോ​​​​ർ​​​​ഫീ​​​​ൽ​​​​ഡാ​​​​ണു ഭാ​​​​ര്യ.


ദ ​​​​ന​​​​ൺ​​​​സ് സ്റ്റോ​​​​റി​​​​യി​​​​ൽ ഓ​​​​ഡ്രി ഹെ​​​​പ്ബേ​​​​ണി​​​​നൊ​​​​പ്പം പ്ര​​​​മു​​​​ഖ​ വേ​​​​ഷ​​​​മ​​​​ണി​​​​ഞ്ഞ പ​​​​ട്രീ​​​​ഷ്യ പി​​​​ൽ​​​​ക്കാ​​​​ല​​​​ത്ത് എ​​​​ഴു​​​​ത്തു​​​​കാ​​​​രി​​​​യാ​​​​യി പേ​​​​രെ​​​​ടു​​​​ത്തു. മ​​​​ർ​​​​ല​​​​ൺ ബ്രാ​​​​ൻ​​​​ഡോ, മോ​​​​ണ്ട് ഗോ​​​​മ​​​​റി ക്ലി​​​​ഫ്റ്റ്, ജെ​​​​യ്ൻ ഫോ​​​​ണ്ട തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രു​​​​ടെ ജീ​​​​വ​​​​ച​​​​രി​​​​ത്ര​​​​ങ്ങ​​​​ൾ ര​​​​ചി​​​​ച്ചു. നേ​​​​ക്ക​​​​ഡ് സി​​​​റ്റി, പാ​​​​റ്റി​​​​ഡ്യൂ​​​​ക്ക് തു​​​​ട​​​​ങ്ങി​​​​യ ടി​​​​വി സീ​​​​രി​​​​യ​​​​ലു​​​​ക​​​​ളി​​​​ലും വേ​​​​ഷ​​​​മി​​​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.