കോവിഡിനെതിരേ പേൻ നിവാരിണി
കോവിഡിനെതിരേ പേൻ നിവാരിണി
Monday, April 6, 2020 12:23 AM IST
മെ​​​ൽ​​​ബ​​​ൺ: പേ​​​നി​​​നെ​​​തി​​​രേ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ഔ​​​ഷ​​​ധം കോ​​​വി​​​ഡി​​​നെ​​​തി​​​രേ ഫ​​​ലി​​​ക്കു​​​മെ​​​ന്ന് ഒ​​​രു​ സം​​​ഘം ഗ​​​വേ​​​ഷ​​​ക​​​ർ. ഐ​​​വ​​​ർ​​​മെ​​​ക്റ്റി​​​ൻ എ​​​ന്ന ഔ​​​ഷ​​​ധം 48 മ​​​ണി​​​ക്കൂ​​​റി​​​ന​​​കം വൈ​​​റ​​​സി​​​നെ വ​​​ക​​​വ​​​രു​​​ത്തു​​​മെ​​​ന്നാ​​​ണു ക​​​ണ്ടെ​​​ത്ത​​​ൽ. ഇ​​​തേ​​​പ്പ​​​റ്റി ജേ​​​ർ​​​ണ​​​ൽ ഓ​​​ഫ് ആ​​​ന്‍റി​​​വൈ​​​റ​​​ൽ റി​​​സ​​​ർ​​​ച്ചി​​​ന്‍റെ പു​​​തി​​​യ ല​​​ക്ക​​​ത്തി​​​ൽ പ്ര​​​ബ​​​ന്ധ​​​മു​​​ണ്ട്.

സാ​​​ർ​​​സ് കോ​​​വ് 2 (സി​​​വി​​​യ​​​ർ അ​​​ക്യൂ​​​ട്ട് റെ​​​സ്പി​​​രേ​​​റ്റ​​​റി സി​​​ൻ​​​ഡ്രം-​ കൊ​​​റോ​​​ണ വൈ​​​റ​​​സ് 2 എ​​​ന്ന​​​താ​​​ണു കോ​​​വി​​​ഡ് -19 രോ​​​ഗ​​​മു​​​ണ്ടാ​​​ക്കു​​​ന്ന വൈ​​​സിനു ശാ​​​സ്ത്ര​​​ലോ​​​കം ന​​​ല്കി​​​യി​​​ട്ടു​​​ള്ള പേ​​​ര്. ഈ ​​​വൈ​​​റ​​​സി​​​നെ സെ​​​ൽ ക​​​ൾ​​​ച്ച​​​റി​​​ൽ നി​​​ക്ഷേ​​​പി​​​ച്ച് അ​​​തി​​​ലേ​​​ക്ക് ഒ​​​ന്നോ ര​​​ണ്ടോ ഡോ​​​സ് ഐ​​​വ​​​ർ​​​മെ​​​ക്റ്റി​​​ൻ ചേ​​​ർ​​​ത്താ​​​ൽ 48 മ​​​ണി​​​ക്കൂ​​​റി​​​ന​​​കം വൈ​​​റ​​​സ് പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണ​​​ശേ​​​ഷി​​​യി​​​ല്ലാ​​​ത്ത​​​താ​​​കും. ഇ​​​താ​​​ണു ക​​​ണ്ടു​​​പി​​​ടി​​ത്തം.

ഇ​​​തു കോ​​​വി​​​ഡ്-19 ചി​​​കി​​​ത്സ​​​യി​​​ൽ ഉ​​​പ​​​യോ​​​ഗ​​​പ്ര​​​ദ​​​മാ​​​കു​​​മെ​​​ന്നു പ്ര​​​ബ​​​ന്ധം ത​​​യാ​​​റാ​​​ക്കി​​​യ ഗ​​​വേ​​​ഷ​​​ക​​​രാ​​​യ കൈ​​​ലീ വാ​​​ഗ്സ്റ്റാ​​​ഫും ലെ​​​യോ​​​ൺ കാ​​​ലി​​​യും പ​​​റ​​​യു​​​ന്നു. ഇ​​​ത് ഔ​​​ഷ​​​ധ​​​മാ​​​ക​​​ണ​​​മെ​​​ങ്കി​​​ൽ ജീ​​​വി​​​ക​​​ളി​​​ലും മ​​​നു​​​ഷ്യ​​​രി​​​ലും പ​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്ത​​​ണം. ഇ​​​പ്പോ​​​ഴ​​​ത്തേ​​​തു ല​​​ബോ​​​റ​​​ട്ട​​​റി ഗ​​​വേ​​​ഷ​​​ണം മാ​​​ത്ര​​​മാ​​​ണ്.


വ​​​ര​​​ട്ടു​​​ചൊ​​​റി, മ​​​ന്ത് തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്കും ഐ​​​വ​​​ർ​​​മെ​​​ക്റ്റി​​​ൻ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​ണ്ട്. പേ​​​നും പേ​​​ൻ​ പോ​​​ലു​​​ള്ള പ​​​രാ​​​ന്ന​​​ഭോ​​​ജി​​​ക​​​ളാ​​​യ കീ​​​ട​​​ങ്ങ​​​ളും വ​​​ഴി​​​യു​​​ള്ള നി​​​ര​​​വ​​​ധി രോ​​​ഗ​​​ങ്ങ​​​ൾ​​​ക്കു ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ മ​​​രു​​​ന്നാ​​​ണ് ഐ​​​വ​​​ർ​​​മെ​​​ക്റ്റി​​​ൻ. ഗു​​​ളി​​​ക​​​യാ​​​യും ക്രീ​​​മാ​​​യും ഇ​​​ത് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു. തൊ​​​ലി, ക​​​ണ്ണ്, കു​​​ട​​​ൽ തു​​​ട​​​ങ്ങി​​​യ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ രോ​​​ഗ​​​ബാ​​​ധ​​​ക​​​ൾ​​​ക്കാ​​​ണു മ​​​നു​​​ഷ്യ​​​രി​​​ൽ ഇ​​​തു പ്ര​​​ധാ​​​ന​​​മാ​​​യും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. മൃ​​​ഗ​​​ങ്ങ​​​ളി​​​ലും ഐ​​​വ​​​ർ​​​മെ​​​ക്റ്റി​​​ൻ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​റു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.