കോവിഡ്: സൗദിയിൽ മരണസംഖ്യ 34 ആയി
കോവിഡ്: സൗദിയിൽ മരണസംഖ്യ 34 ആയി
Monday, April 6, 2020 12:23 AM IST
റി​യാ​ദ്: ഇ​ന്ന​ലെ അ​ഞ്ചു പേ​ർ​കൂ​ടി മ​രി​ച്ച​തോ​ടെ സൗ​ദി അ​റേ​ബ്യ​യി​ൽ കോ​വി​ഡ് മ​ര​ണം 34 ആ​യി. പു​തു​താ​യി 15 പേ​ർ​ക്കു കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 2,385 പേ​ർ​ക്കാ​ണ് ഇ​തു വ​രെ രോ​ഗം ബാ​ധി​ച്ച​തെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​തി​ൽ 1,863 പേ​ർ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. 488 പേ​ർ​ക്ക് ഭേ​ദ​പ്പെ​ട്ടു. റി​യാ​ദി​ൽ 588 പേ​രാ​ണ് ഇ​പ്പോ​ൾ ചി​കി​ത്സ​യി​ലു​ള്ള​ത്. മ​ക്ക, ജി​ദ്ദ, മ​ദീ​ന എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് റി​യാ​ദ് ക​ഴി​ഞ്ഞാ​ൽ അ​ധി​കം രോ​ഗി​ക​ളു​ള്ള​ത്. കൂ​ടാ​തെ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.