ഡോർട്ട്മുണ്ട് സ്റ്റേഡിയം മെഡിക്കൽ സെന്‍ററാക്കി മാറ്റും
ഡോർട്ട്മുണ്ട് സ്റ്റേഡിയം മെഡിക്കൽ സെന്‍ററാക്കി മാറ്റും
Sunday, April 5, 2020 12:56 AM IST
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ ഡോ​ർ​ട്ട്മു​ണ്ട് ന​ഗ​ര​ത്തി​നു തി​ല​ക​ക്കു​റി​യാ​യ പ്ര​ശ​സ്ത​മാ​യ ബോ​റൂ​സി​യ ഡോ​ർ​ട്ട്മു​ണ്ടി​ന്‍റെ ഹോം ​ഗ്രൗ​ണ്ടാ​യ സി​ഗ്ന​ൽ ഇ​ഡു​ന പാ​ർ​ക്ക് ഭാ​ഗി​ക​മാ​യി മെ​ഡി​ക്ക​ൽ സെ​ന്‍റ​റാ​ക്കി മാ​റ്റു​ന്നു. ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ ഈ ​ഫു​ട്ബോ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​ർ​ക്കു​ള്ള ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കും. ബോ​റൂ​സി​യ ക്ല​ബ് അ​ധി​കൃ​ത​രാ​ണ് തീ​രു​മാ​നം പു​റ​ത്തു​വി​ട്ട​ത്. സ്റ്റേ​ഡി​യ​ത്തി​ന്‍റെ സാ​ങ്കേ​തി​ക മി​ക​വും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും വി​ശാ​ല​ത​യും ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി നേ​രി​ടാ​ൻ വി​ട്ടു​കൊ​ടു​ക്കു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

81,000 പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന സ്റ്റേ​ഡി​യ​ത്തി​ലെ നോ​ർ​ത്ത് സ്റ്റാ​ൻ​ഡ് പൂ​ർ​ണ​മാ​യി ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റാ​ക്കി മാ​റ്റി​യി​ട്ടു​ണ്ട്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ക്കു​ന്ന​വ​ർ​ക്കു മാ​ത്ര​മേ ഇ​വി​ടെ പ്ര​വേ​ശ​ന​മു​ള്ളു. എ​ല്ലാ ദി​വ​സ​വും ഉ​ച്ച​യ്ക്ക് 12 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ തു​റ​ന്നി​രി​ക്കും. നി​ങ്ങ​ൾ​ക്കു പ​നി​യും ശ്വ​സ​ന ബു​ദ്ധി​മു​ട്ടു​ക​ളും ഉ​ള്ള​പ്പോ​ൾ ഒ​രു ഫു​ട്ബോ​ൾ സ്റ്റേ​ഡി​യ​ത്തി​ലേ​ക്കു പോ​കു​ക എ​ന്ന​തു കേ​ൾ​ക്കു​ന്പോ​ൾ വി​ചി​ത്ര​മാ​ണ്, പ​ക്ഷേ ഇ​പ്പോ​ൾ സാ​ഹ​ച​ര്യം അ​ങ്ങ​നെ​യാ​ണ്- സ്റ്റാ​റ്റ്യൂ​ട്ട​റി ഹെ​ൽ​ത്ത് ഇ​ൻ​ഷ്വ​റ​ൻ​സ് ഫി​സി​ഷ്യ​ൻ​സ് ചെ​യ​ർ​മാ​ൻ ഡി​ർ​ക്ക് സ്പെ​ൽ​മെ​യ​ർ പ​റ​ഞ്ഞു.


വൈ​റ​സി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ പ്ര​ധാ​ന യൂ​റോ​പ്യ​ൻ സ്റ്റേ​ഡി​യ​മാ​ണ് സി​ഗ്ന​ൽ ഇ​ഡു​ന പാ​ർ​ക്ക്. സ്പാ​നി​ഷ് ഭീ​മ​ൻ​മാ​രാ​യ റ​യ​ൽ മാ​ഡ്രി​ഡ് അ​വ​രു​ടെ 81,000 സീ​റ്റു​ക​ളു​ള്ള സാ​ന്‍റി​യാ​ഗോ ബെ​ർ​ണ​ബ്യൂ സ്റ്റേ​ഡി​യ​ത്തെ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ സം​ഭ​രി​ക്കാ​ൻ ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.