സര്‍വകാല റിക്കാർഡിൽ സ്പെയിനിലെ തൊഴിലില്ലായ്മ
സര്‍വകാല റിക്കാർഡിൽ സ്പെയിനിലെ തൊഴിലില്ലായ്മ
Saturday, April 4, 2020 12:02 AM IST
മാ​ഡ്രി​ഡ്: കൊ​റോ​ണ​വൈ​റ​സ് പ​ട​ര്‍ന്നു പി​ടി​ക്കു​മ്പോ​ള്‍ സ്പെ​യിനി​ല്‍ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് സ​ര്‍വ​കാ​ല റി​ക്കാ​ർ​ഡി​ൽ. നേ​ര​ത്തെ​ത​ന്നെ മ​ന്ദ​ഗ​തി​യി​ലാ​യി​രു​ന്ന സ​മ്പ​ദ് വ്യ​വ​സ്ഥ ഇ​പ്പോ​ള്‍ പ​രി​താ​പ​ക​ര​മാ​യ അ​വ​സ്ഥ​യി​ലേ​ക്കാ​ണു നീ​ങ്ങു​ന്ന​ത്.

8,33,979 പേ​ര്‍ക്കാ​ണ് ഈ ​പ്ര​തി​സ​ന്ധി തു​ട​ങ്ങി​യ ശേ​ഷം രാ​ജ്യ​ത്തു ജോ​ലി ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മാ​ര്‍ച്ച് 12 വ​രെ 2,857 പേ​ര്‍ മാ​ത്രം തൊ​ഴി​ലി​ല്ലാ​യ്മ വേ​ത​ന​ത്തി​ന് അ​പേ​ക്ഷി​ച്ച സ്ഥാ​ന​ത്തു​നി​ന്നാ​ണ് ഇ​ത്ര​യും വ​ലി​യ വ​ള​ര്‍ച്ച.

കൊ​റോ​ണ വൈ​റ​സ് ബാ​ധ കാ​ര​ണം തൊ​ഴി​ല്‍മേ​ഖ​ല നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ സ​മ്പ​ദ് വ്യ​വ​സ്ഥ​യാ​യ ജ​ര്‍മ​നി​യെ​യും ബാ​ധി​ച്ചു​തു​ട​ങ്ങി. ലു​ഫ്താ​ന്‍സ എ​യ​ര്‍ലൈ​ന്‍ 87,000 ജീ​വ​ന​ക്കാ​രെ ഒ​റ്റ​യ​ടി​ക്കു കു​റ​ഞ്ഞ ജോ​ലി സ​മ​യ​ത്തി​ലേ​ക്കു മാ​റ്റി​യ​തു​ത​ന്നെ ഇ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണം. എ​യ​ര്‍ലൈ​നി​ന്‍റെ ആ​കെ ജീ​വ​ന​ക്കാ​രി​ല്‍ അ​റു​പ​തു ശ​ത​മാ​ന​ത്തി​ല​ധി​കം പേ​ര്‍ വ​രും ഈ ​എ​ണ്ണം. രാ​ജ്യ​ത്തെ സ​മ്പ​ദ് വ്യ​വ​സ്ഥ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ നൂ​റു ബി​ല്യ​ന്‍ യൂ​റോ വാ​യ്പ​യാ​യി അ​നു​വ​ദി​ക്കാ​ന്‍ ജ​ര്‍മ​ന്‍ സ​ര്‍ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​എ​ഫ്ഡ​ബ്ല്യൂ ബാ​ങ്ക് ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.