കോവിഡ്: ജോൺ ബക്കി പിസാറെള്ളി മരിച്ചു
കോവിഡ്: ജോൺ ബക്കി പിസാറെള്ളി മരിച്ചു
Saturday, April 4, 2020 12:02 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്: ജാ​​​സ് ഗി​​​റ്റാ​​​റി​​​സ്റ്റ് ജോ​​​ൺ ബ​​​ക്കി പി​​​സാ​​​റെ​​​ള്ളി (94) കോ​​​വി​​​ഡ് മൂ​​​ലം മ​​​രി​​ച്ചു. ഞാ​​​യ​​​റാ​​​ഴ്ച കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട ശേ​​​ഷം നാ​​​ലാം ദി​​​വ​​​സ​​​മാ​​​യി​​​രു​​​ന്നു മ​​​ര​​​ണം.

ന്യൂ ​​​ജ​​​ഴ്സി​​​യി​​​ലെ പാ​​​റ്റേ​​​ഴ്സ​​​ണി​​​ൽ ജ​​​നി​​​ച്ച ഇ​​​ദ്ദേ​​​ഹം റോ​​​ണാ​​​ൾ​​​ഡ് റെ​​​യ്ഗ​​​ന്‍റെ​​​യും ബി​​​ൽ ക്ലി​​​ന്‍റ​​​ന്‍റെ​​​യും കാ​​​ല​​​ത്തു വൈ​​​റ്റ് ഹൗ​​​സി​​​ൽ സം​​​ഗീ​​​ത പ​​​രി​​​പാ​​​ടി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. ഫ്രാ​​​ങ്ക് സി​​​നാ​​​ടി​​​യോ​​​ടൊ​​​പ്പം അ​​​ര​​​ങ്ങി​​​ൽ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ഗി​​​റ്റാ​​​റി​​​സ്റ്റ് ജോ​​​ൺ പി​​​സാ​​​റെ​​​ള്ളി​​​യും ഡ​​​ബി​​​ൾ ബാ​​​സി​​​സ്റ്റ് മാ​​​ർ​​​ട്ടി​​​നും മ​​​ക്ക​​​ളാ​​​ണ്. പാ​​​ഷ​​​ൻ ഗി​​​റ്റാ​​​ർ​​​സ്, നി​​​ർ​​​വാ​​​ണ, കോ​​​ൺ​​​ട്രാ​​​സ്റ്റ്സ്, ടൂ​​​ഗെ​​​ത​​​ർ, ജ​​​ന​​​റേ​​​ഷ​​​ൻ​​​സ് തു​​​ട​​​ങ്ങി​​​യ ആ​​​ൽ​​​ബ​​​ങ്ങ​​​ൾ ഇ​​​റ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.